'ഞങ്ങൾ ടെസ്‌ലയെ പോലെ'; പേ ടി എം സിഇഒ വിജയ് ശേഖർ ശർമ

'We are like Tesla'; PayTM CEO Vijay Sekhar Sharma

പേടിഎമ്മിന്റെ ലിസ്റ്റിംഗ് ആദ്യ ദിനം തന്നെ, ബിഎസ്ഇയിലെ ഇഷ്യൂ വിലയായ 2,150 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ ഓഹരി 585.85 രൂപ (27.25%) ഇടിഞ്ഞ് 1,564 രൂപയായിരുന്നു. ആഗോള ഇലക്ട്രിക് വാഹന നിർമ്മാണ ഭീമൻ ടെസ്‌ലക്കും സമാന അനുഭവമുണ്ടായതാണ് ഈ താരതമ്യത്തിന് കാരണം.

ആഗോള ഇലക്ട്രിക് വാഹന നിർമ്മാണ ഭീമൻ ടെസ്‌ലയുമായി പേടിഎമ്മിനെ താരതമ്യം ചെയ്ത് സിഇഒയും സ്ഥാപകരിലൊരാളുമായ വിജയ് ശേഖർ ശർമ.

ഓഹരി വിപണിയിൽ നിലയുറപ്പിക്കും മുൻപേ തകർന്നടിഞ്ഞ കമ്പനിയാണ്  പേടിഎം. 1360 രൂപ ഇന്ന് ബി എസ് ഇ യിൽ തുടങ്ങിയ ഷെയർ എപ്പോൾ 72 രൂപ ഉയർന്ന 1432 രൂപ ആയിട്ടുണ്ട് (10.05  am ) .സ്വന്തം ജീവനക്കാരോട് കമ്പനിയുടെ ഓഹരികൾ വാങ്ങിക്കൂട്ടാൻ ഇദ്ദേഹം പ്രേരിപ്പിച്ചെന്നാണ് ലഭിക്കുന്ന വിവരം.  

തുടക്കത്തിലെ ഇടിവ് കാര്യമാക്കേണ്ടതില്ലെന്നും ദീർഘകാല നേട്ടം നിക്ഷേപകർക്ക് തന്നെയാകുമെന്നുമാണ് വിജയ് ശേഖർ ശർമ്മയുടെ വാദം. ഇന്ത്യയിലെ ഡിജിറ്റൽ പേമെന്റ്സ് വിപണി വളർച്ചയാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് . ഇലോൺ മുസ്കിന്റെ ടെസ്ല കമ്പനിയുടെ ഓഹരി തുടക്കത്തിൽ ഇടിഞ്ഞതാണെന്നും വർഷങ്ങളോളം സമയമെടുത്താണ് ഓഹരി വില കുതിച്ചുയർന്ന് ലോകത്തിലെ ഒന്നാമത്തെ കമ്പനിയായി ടെസ്‌ല മാറിയതെന്നുമുള്ള നമ്മൾ മനസ്സിലാക്കണമെന്നും  അദ്ദേഹം പറഞ്ഞു.

2,150 രൂപ വിലയുമായി ഇഷ്യൂ ചെയ്ത സ്റ്റോക്കിന്റെ ഇന്നത്തെ ഓപ്പണിങ് വില 1360 രൂപ ആയിരുന്നു. 2010 ൽ ഐപിഒയുടെ തൊട്ടടുത്ത ദിവസം 41 ശതമാനത്തോളം ടെസ്‌ലയുടെ ഓഹരി മൂല്യം ഉയർന്നിരുന്നുവെങ്കിലും പിന്നീട് മൂല്യമിടിഞ്ഞ് നാല് ഡോളർ വരെയായി. പക്ഷെ അവിടെ നിന്ന് ഇന്ന് ഒരു ലക്ഷം കോടി ഡോളർ വിപണി മൂലധനമുള്ള കമ്പനിയായി ടെസ്‌ല മാറി.

Comments

    Leave a Comment