പരേതനായ പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻറെ കൊച്ചുമകളും സാനു യേശുദാസാൻറെയും ജയ്മോൾ സാനുവിൻറെയും മകളുമായ സ്നേഹ സാനുവും ചാലക്കുഴി കുരിയൻ പോളിൻറെയും കമലയുടെയും മകൻ മാത്യുവും തമ്മിൽ പരുമല ഓർത്തഡോക്സ് പള്ളിയിൽ അഭിവന്ദ്യ യോഹന്നാൻ മാർ ദിയസ്കോറസ് തിരുമേനിയുടെ മുഖ്യ കാർമി കത്വത്തിൽ വിവാഹിതരായി.
സത്യൻ അന്തിക്കാട്, സിബി മലയിൽ, അനൂപ് മേനോൻ, അനന്തപദ്മനാഭൻ, എം എ നിഷാദ്, സാബു ചെറിയാൻ, സെഞ്ച്വറി കൊച്ചുമോൻ, കെ വി തോമസ്, ഡൊമിനിക് പ്രസൻറേഷൻ, ചാണ്ടി ഊമ്മെൻ എം എൽ എ, ജോസഫ് എം പുതുശ്ശേരി, ബ്ലെസി, നടന്മാരായ ജയസോമ, ടോണി, ജോൺ കുടശ്ശനാട്, സജി സോമൻ, കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട്, ആർടിസ്റ് കെ പി മുരളീധരൻ, ആർടിസ്റ് ഫ്രാൻസിസ് കോടങ്കണ്ടത്, ജെ ജെ കുറ്റിക്കാട്, സോമൻ ബേബി, അഡ്വ. ദീപ ജോസഫ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു .
Comments