ജയം അഞ്ച് വിക്കറ്റിന്. നഖ്‍വിയിൽ നിന്ന് കിരീടം സ്വീകരിക്കാതെ ടീം ഇന്ത്യ.
പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ വീണ്ടും ഏഷ്യാ കപ്പ് ജേതാക്കളായി. ഇത് ഒമ്പതാം തവണയാണ് ഇന്ത്യ ഏഷ്യ കപ്പ് ജേതാക്കളാവുന്നത്. ഇതോടെ ഏതൊരു ടീമിനും ലഭിക്കുന്ന ഏറ്റവും കൂടുതൽ കിരീടങ്ങൾ ഇന്ത്യയുടെ പേരിലായി
ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 146ന് എല്ലാവരും പുറത്തായപ്പോൾ മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് നേടിയപ്പോൾ പാകിസ്‌റ്റിനെ വേണ്ടി സാഹിബ്‌സാദ ഫര്‍ഹാൻ 57 റണ്‍സും ഫഖര്‍ സമാന്‍ 46 റണ്‍സുമെടുത്തു. ഇന്ത്യക്ക് വേണ്ടി തിലക് വര്‍മ (53 പന്തില്‍ 69), ശിവം ദുബെ (22 പന്തില്‍ 33), സഞ്ജു സംസണ്‍ (21 പന്തില്‍ 24) മികച്ച പ്രകടനം കാഴ്ചവെച്ചു.
പാക് ആഭ്യന്തര മന്ത്രിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്‍റ് കൂടിയായ ഏഷ്യൻ ക്രിക്കറ്റ് കൌണ്‍സിൽ പ്രസിഡന്‍റ് മൊഹ്സിൻ നഖ്‍വിയിൽ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കി. മറ്റാരെങ്കിലും ട്രോഫി കൈമാറണമെന്ന ടീം ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. മുൻ ന്യൂസിലൻഡ് കളിക്കാരനും ട്രോഫി സമ്മാനിക്കുന്ന ചടങ്ങിലെ അവതാരകനുമായ സൈമൺ ഡൗൾ ടീം ഇന്ത്യയുടെ തീരുമാനം വേദിയിൽ അറിയിക്കുകയായിരുന്നു.
മാച്ച് ഫീ ഇന്ത്യൻ സേനയ്ക്ക് നൽകുമെന്ന് സൂര്യകുമാർ യാദവ് വ്യക്തമാക്കി. 2016 ലെ മുൻ വിജയത്തിന് ശേഷം, 2025 ലെ പതിപ്പ് ടി20 ഫോർമാറ്റിൽ ഇന്ത്യയുടെ രണ്ടാമത്തെ ഏഷ്യാ കപ്പ് കിരീടമാണ്. ഏകദിന ഫോർമാറ്റിൽ ഇന്ത്യക്ക് ഏഴ് കിരീടങ്ങളുണ്ട് - 1984, 1988, 1990, 1995, 2010, 2018, 2023 വർഷങ്ങളിൽ.
Content : India won the Asia Cup by defeating Pakistan by five wickets in the final. Tilak Verma's (69) brilliant half-century and Kuldeep Yadav's four-wicket haul gave India a thrilling victory. Pakistan, who elected to bat after losing the toss, were all out for 146 in 19.1 overs at the Dubai International Cricket Stadium. India chased down the target in 19.4 overs for the loss of just five wickets.
Comments