മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ആയി 'ലോക ചാപ്റ്റർ 1 : ചന്ദ്ര'
ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി 'ലോക ചാപ്റ്റർ 1 : ചന്ദ്ര'. ചിത്രത്തിന്റെ നിർമ്മാതാക്കളായ വെഫേറർ ഫിലിംസ് ആണ് ഈ വിവരം ഔദ്യോഗികമായി സമൂഹ മാധ്യങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്
ആഗോള തലത്തിൽ 265 കോടി നേടിയ മോഹൻലാൽ ചിത്രം എമ്പുരാന്റെ റെക്കോർഡാണ് ലോക തകർത്തിരിക്കുന്നത്. കല്യാണി പ്രിയദർശൻ നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ഇന്ത്യൻ സിനിമയിലെ ഒരു ഫീമെയിൽ സെൻട്രിക് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് കൂടിയാണ് ലോക സ്വന്തമാക്കിയിരിക്കുന്നത്.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർ ഹീറോ ചിത്രം എന്ന ഖ്യാതിയോടെ എത്തിയ ലോക കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന് റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ 100 കോടി ക്ലബിൽ ഇടം പിടിക്കാനും സാധിച്ചിരുന്നു.
Comments