കേരള ബജറ്റ് : രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്.

Kerala Budget 2026

9 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. 

ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ ആറാമത്തെ ബജറ്റാണിത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നൽകുന്ന സൂചന. ക്ഷേമ പെൻഷൻ അടക്കം പല ജനപ്രിയ പ്രഖ്യാപനങ്ങൾക്കും   തടസ്സം കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം മാത്രമാണെന്നാണ് ധനവകുപ്പ് പറയുന്നത്. 

പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണം അടക്കം മറ്റ് ആനുകൂല്യങ്ങളും  പ്രതീക്ഷിക്കുന്നുണ്ട്.  അതിവേഗ പാതയും വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികളും ബജറ്റിൽ  ഉണ്ടാകുമെന്നാണ് കരുതുന്നത്.

Comments

    Leave a Comment