സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കുന്ന വികസന പദ്ധതിയിലെ കേരളത്തിന് പുറത്തെ ആദ്യ സംരംഭമാണ് ജംഷഡ് പൂരില്‍ ആരംഭിക്കുന്ന സ്‌നോ പാര്‍ക്ക് എന്ന് മാനേജിംഗ് ഡയറക്ടര്‍ എ.ഐ ഷാലിമാര്‍
രജത ജൂബിലി വര്‍ഷത്തില്‍ വികസന പദ്ധതിയുമായി സില്‍വര്‍ സ്‌റ്റോം പാര്‍ക്ക് ആന്റ് റിസോര്‍ട്ട്. കേരളത്തിന് പുറത്തേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.
കേരളത്തിന് പുറത്തെ ആദ്യ സ്‌നോ സ്‌റ്റോം പാര്‍ക്ക് ഇന്ന് ജംഷെഡ്പൂരിലെ പി ആന്റ് എം ഹൈടെക് സിറ്റി സെന്ററില്‍ തുറക്കും.രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ ഹൈടെക് കെമിക്കല്‍സ് എം.ഡി ആര്‍.കെ അഗര്‍വാള്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സില്‍വര്‍ സ്‌റ്റോം പാര്‍ക്ക് ആന്റ് റിസോര്‍ട്ട് ഡയറക്ടര്‍ ആര്‍. ശങ്കര കൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
ഇന്‍വിക്റ്റാ കാപ്‌സെര്‍വ് എം.ഡി ഹേമന്ത് ഗഡോഡിയ, ക്യാപിറ്റര്‍ വെന്‍ച്വര്‍ എം.ഡി രാഹുല്‍ മഹിപാല്‍, സില്‍വര്‍ സ്‌റ്റോം പാര്‍ക്ക്‌സ് ആന്റ് റിസോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ എ. ഐ ഷാലിമാര്‍, ചെയര്‍മാന്‍ പി.കെ അബ്ദുള്‍ ജലീല്‍, ഡയറക്ടര്‍ കെ. അരവിന്ദാക്ഷന്‍, സി.എഫ്.ഒ കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും.
സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കുന്ന വികസന പദ്ധതിയിലെ കേരളത്തിന് പുറത്തെ ആദ്യ സംരംഭമാണ് ജംഷഡ് പൂരില്‍ ആരംഭിക്കുന്ന സ്‌നോ പാര്‍ക്ക് എന്ന് മാനേജിംഗ് ഡയറക്ടര്‍ എ.ഐ ഷാലിമാര്‍ പറഞ്ഞു. ഇന്ത്യയിലെ മറ്റു നഗരങ്ങളിലും വൈകാതെ സ്‌നോ പാര്‍ക്കുകള്‍ ആരംഭിക്കും. മഞ്ഞില്‍ പൊതിഞ്ഞ മറക്കാനാവാത്ത നിരവധി വിനോദങ്ങളാണ് പാര്‍ക്കില്‍ സജ്ജമാക്കിയിരിക്കുന്നതെന്നും എ.ഐ ഷാലിമാര്‍ പറഞ്ഞു.
Content : Silver Storm's first Snow Storm Park outside Kerala will open today at P&M Hi-Tech City Center in Jamshedpur. It is the first initiative outside Kerala in the development plan being implemented as part of the silver jubilee, Managing Director A.I. Shalimar said. Hi-Tech Chemicals MD R.K. Agarwal will inaugurate the park at 11 am.












Comments