സിമന്റിന്റെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചു
കൊച്ചി: സിമന്റിന്റെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കെട്ടിട നിര്‍മ്മാണ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് സമ്മാനിക്കുമെന്ന് സൗത്ത് ഇന്‍ഡ്യന്‍ സിമന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍( എസ്.ഐ.സി.എം.എ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഐ. ഗോപിനാഥ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
സിമന്റ് വിലയില്‍ കുറവ് വരുന്നതോടെ വീട്, കെട്ടിട നിര്‍മ്മാണങ്ങള്‍ക്കുളള ചെലവ് കുറയുമെന്നു മാത്രമല്ല അടിസ്ഥാന സൗകര്യവികസനത്തിനും വ്യവസായ മേഖലയുടെ പുതിയ കുതിപ്പിനും പുതയി ഊര്‍ജ്ജമാകുമെന്നും ഐ. ഗോപിനാഥ് വ്യക്തമാക്കി.
Comments