ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ ഇനി പാലക്കാടും

Dr. Agarwal's Eye Hospital now in Palakkad പാലക്കാട് ആരംഭിച്ച ഡോ. അഗർവാൾസ് നേത്ര ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിക്കുന്നു. ഡോ. രാജഗോപാലൻ നായർ, ഡോ. സൗന്ദരി എസ്, മുനിസിപ്പൽ ചെയർമാൻ പി. സ്മിതീഷ്, ധീരജ് ഇ. ടി എന്നിവർ സമീപം.

പാലക്കാട് കേന്ദ്രം ആരംഭിച്ചതിലൂടെ കേരളത്തിൽ ധാർമികവും നൂതനവുമായ നേത്ര ചികിത്സ ലഭ്യമാക്കുന്നതിനുള്ള സ്ഥാപനത്തൻറെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ റീജിയണൽ ഹെഡ് – ക്ലിനിക്കൽ സർവീസസ് ഡോ. സൗന്ദരി എസ്

അത്യാധുനികവും വിദദ്ധവുമായ  നേത്ര ചികിത്സ ലഭ്യമാക്കുന്ന ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ പാലക്കാട്ടെ കോഴിക്കോട് ബൈപാസ് റോഡിലെ എച്ച്.എം. ടവേഴ്സിൽ പ്രവർത്തനം ആരംഭിച്ചു. 

ഗുണമേന്മയുള്ള ആരോഗ്യപരിചരണവും കാഴ്ചശക്തിയുടെ പ്രാധാന്യവും സമൂഹ ക്ഷേമത്തിൽ നിർണായകമാണെന്ന് ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു മന്ത്രി എം.വി. രാജേഷ് പറഞ്ഞു. പാലക്കാട് കേന്ദ്രം ആരംഭിച്ചതിലൂടെ പ്രദേശവാസികൾക്ക് സമീപത്തുതന്നെ ഉയർന്ന നിലവാരത്തിലുള്ള നേത്ര ചികിത്സ ലഭ്യമാകുന്നതായും, ഇത്തരം സംരംഭങ്ങൾ സംസ്ഥാനത്തിന്റെ ആരോഗ്യരംഗം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നഗരസഭ ചെയർമാൻ പി. സ്മിതിഷ് ചടങ്ങിൽ അധ്യക്ഷനും. നടൻ രാജേഷ് ഹെബ്ബർ  മുഖ്യാതിഥിയുമായിരുന്നു.

പാലക്കാട് കേന്ദ്രം ആരംഭിച്ചതിലൂടെ കേരളത്തിൽ ധാർമികവും നൂതനവുമായ നേത്ര ചികിത്സ ലഭ്യമാക്കുന്നതിനുള്ള സ്ഥാപനത്തൻറെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ റീജിയണൽ ഹെഡ് – ക്ലിനിക്കൽ സർവീസസ് ഡോ. സൗന്ദരി എസ് പറഞ്ഞു. ഓപ്പറേഷൻസ് ആൻഡ് ബിസിനസ് വൈസ് പ്രസിഡൻറ് ധീരജ് ഇ. ടി, ഡോ.   രാജഗോപാലൻ നായർ എന്നിവർ പ്രസംഗിച്ചു.

ആധുനിക രോഗനിർണയ സംവിധാനങ്ങളും നവീന ശസ്ത്രക്രിയാ സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തി സമഗ്രവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ കണ്ണ് ചികിത്സയാണ്  ആശുപത്രിയുടെ പ്രത്യേകത. തിമിരം, ഗ്ലൗക്കോമ, റെറ്റിന, കൊർണിയ, റിഫ്രാക്ടീവ്, ഒക്യൂലോ പ്ലാസ്റ്റിക് തുടങ്ങിയ വിവിധ മേഖലകളിൽ സമ്പൂർണ നേത്ര ചികിത്സാ സേവനങ്ങൾ ഇവിടെ ലഭ്യമാകും. ഉദ്ഘാടനത്തിൻ്റെ  ഭാഗമായി ജനുവരി 31 വരെ പൊതുജനങ്ങൾക്ക് സൗജന്യ സമഗ്ര കണ്ണ് പരിശോധനകൾ  വാഗ്ദാനം ചെയ്യുന്നുണ്ട്. 

Comments

    Leave a Comment