'ഹൃദയപൂര്‍വ്വം ' സംഗമവുമായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി.

Indira Gandhi Cooperative Hospital with a 'hridayapoorvam' gathering. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ' ഹൃദയപൂര്‍വ്വം ' അതിജീവിതരുടെ സംഗമം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.ബി.എ അബ്ദുള്‍ മുത്തലിബ്, ജെബി മേത്തര്‍ എം.പി, ജി.മാധവന്‍കുട്ടി, എന്‍.എ അബ്രാഹം, ഡോ. ജോര്‍ജ്ജ് ജെ. വാളൂരാന്‍, ഇക്ബാല്‍ വലിയ വീട്ടില്‍, ഇന്ദിരാബായ് പ്രസാദ്, പി.ഡി അശോകന്‍, എം.ഒ ജോണ്‍, ഡോ അതുവല്‍ ജോസഫ് മാനുവല്‍, അജയ് തറയില്‍, പി.വി അഷ്‌റഫ്, ഡോ. തോമസ് പീറ്റര്‍, ഡോ. ദിദിയ തുടങ്ങിയവര്‍ സമീപം

കഴിഞ്ഞ 20 മാസത്തിനുള്ളില്‍ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയകള്‍ക്ക് വിധേയമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെയും കുടുംബാഗംങ്ങളുടെയും സംഗമമാണ് ' ഹൃദയപൂര്‍വ്വം '

കൊച്ചി: ഡോക്ടര്‍മാരും നേഴ്‌സുമാരുമുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ദൈവിക സ്പര്‍ശമുള്ളവരാണെന്നും എല്ലാ രോഗികള്‍ക്കും നീതി പൂര്‍വ്വമായ ചികില്‍സ നല്‍കുകയെന്നത് ഡോക്ടര്‍മാരുടെ ഉത്തരവാദിത്വമാണെന്നും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ' ഹൃദയപൂര്‍വ്വം ' സംഗമം ഉദ്ഘാടനം ചെയ്യവേ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 

കഴിഞ്ഞ 20 മാസത്തിനുള്ളില്‍ ഹൃദയശസ്ത്രക്രിയകള്‍ക്ക്  വിധേയമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെയും കുടുംബാഗംങ്ങളുടെയും  സംഗമമായിരുന്നു ' ഹൃദയപൂര്‍വ്വം '. രോഗം ഒന്നിന്റെയും അവസാനമല്ല മറിച്ച് ജിവീതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഒരിക്കല്‍ പോലും ഡോക്ടര്‍മാരെ കാണാതെ ജീവിതം പൂര്‍ത്തിയാക്കാന്‍ നമ്മുക്ക് കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. 

ലോകത്തില്‍ ഏറ്റവും വേഗത്തിലും മികച്ചതുമായ ചികില്‍സ കിട്ടുന്ന ഒന്നാമത്തെ രാജ്യം ഇന്ത്യയും സംസ്ഥാനം കേരളവുമാണ്. മറ്റു രാജ്യങ്ങളില്‍ ഡോക്ടര്‍മാരെ കാണാന്‍ ദിവസങ്ങളോലും കാത്തിരിക്കേണ്ടിവരുമ്പോള്‍ ഇവിടെ ഏതു സമയത്തും നമ്മുക്ക് ചികില്‍സ തേടാന്‍ സാധിക്കും. ഏറ്റവും വലിയ ഭാഗ്യമാണിതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

ആശുപത്രി പ്രസിഡന്റ് എം.ഒ ജോണ്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍മാരായ ജോര്‍ജ്ജ് ജെ. വാളൂരാന്‍, ഡോ. ജിയോ പോള്‍ എന്നിവരെയും  വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വഴിവക്കില്‍ കിടന്ന യുവാവിനെ വഴിയരികില്‍ വെച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന ഡോക്ടര്‍മാരായ തോമസ് പീറ്റര്‍, ദിദിയ എന്നിവരെയും ആശുപത്രി സെക്രട്ടറി അജയ് തറയില്‍ ചടങ്ങില്‍ പരിചയപ്പെടുത്തി. ഇവര്‍ നല്‍കിയ സേവനം മഹത്തരമാണെന്നും കേരള സമൂഹം എന്നും ഇവരെ ഓര്‍മ്മയില്‍ സൂക്ഷിക്കുമെന്നും അജയ് തറയില്‍ പറഞ്ഞു. ഇവരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആദരിച്ചു. 

ജെബി മേത്തര്‍ എം.പി, കൊച്ചിന്‍ ഐ.എം. എ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ചിക്കിംഗ് ഹാര്‍ട്ട് കെയര്‍ കോര്‍ഡിനേറ്റര്‍ ജി. മാധവന്‍ കുട്ടി, വൈസ് പ്രസിഡന്റ് അഡ്വ.ബി.എ അബ്ദുള്‍ മുത്തലിബ്, ഭരണസമിതി ഡയറക്ടര്‍മാരായ പി. വി അഷ്‌റഫ്, ഡോ. ഹസീന മുഹമ്മദ്,  ഇക്ബാല്‍ വലിയവീട്ടില്‍, ഇന്ദിരാബായ് പ്രസാദ്,  എന്‍. എ അബ്രാഹം,  പി.ഡി അശോകന്‍,  മെഡിക്കല്‍ സൂപ്രണ്ട് ഡോ. സച്ചിദാനന്ദ കമ്മത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അതിജീവിതരുടെയും കുടുംബാഗങ്ങളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Comments

    Leave a Comment