കീം റാങ്ക് : പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചു.

Revised KEAM Rank list Published

ഒന്നാം റാങ്കിലടക്കം വലിയ മാറ്റം, കേരള സിലബസുകാർ പിന്നിലായി

തിരുവനന്തപുരം: കോടതി നിർദ്ദേശം അംഗീകരിച്ച് പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. 

ഒന്നാം റാങ്ക് അടക്കം വലിയ മാറ്റങ്ങൾ ഉള്ള പുതിയ റാങ്ക് പട്ടികയിൽ കേരള സിലബസിലുള്ള കുട്ടികള്‍ പിന്നിലായി. നേരത്തെ പ്രസിദ്ധികരിച്ച പട്ടികയിലെ ഒന്നാം റാങ്കുകാരന് പുതിയ പട്ടികയില്‍ ഏഴാം റാങ്കാണ്. സിബിഎസ്ഇ സിലബസുകാരനായ രണ്ടാം റാങ്കുകാരൻ സ്ഥാന നിലനിർത്തിയപ്പോൾ കേരള സിലബസുകാരനായ മൂന്നാം റാങ്കുകാരന്‍ പുതിയ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എട്ടാം റാങ്കിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ റാങ്ക് 185 ആയി.

പുതിയ പട്ടികയിൽ ആദ്യ 100 റാങ്കിൽ 21 പേറാണ് കേരള സിലബസിലുള്ളർ ആയിട്ടുള്ളത്. നേരത്തെ ആദ്യ നൂറിൽ 43 പേര് കേരള സിലബസുകാർ ആയിരുന്നു.

Comments

    Leave a Comment