പ്രതിദിനം ഏകദേശം 80,000 ആളുകൾ ഒരു കാർ വാങ്ങുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തേടുന്നതായി ഗാഡിവാഡി ഡോട്ട് കോം. ചെറുതും എൻട്രി ലെവൽ മോഡലുകൾക്കുമുള്ള ആവശ്യം 50 ശതമാനത്തിലധികം വർദ്ധിച്ചു.
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി കാർ വിൽപ്പനയിൽ റെക്കോർഡ് സൃഷ്‍ടിച്ചു മുന്നേറുന്നു. രാജ്യത്തുടനീളമുള്ള ഷോറൂമുകൾ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ഏകദേശം 75,000 കാറുകളുടെ വിൽപ്പനയാണ് നടത്തിയത്. ഈ സംഖ്യ ഉടൻ തന്നെ 80,000 കവിയുമെന്നും അവർ പ്രതീക്ഷിക്കുന്നു.
നികുതി നിരക്കുകൾ കുറച്ച ജിഎസ്ടി 2.0 മൂലമാണ് വിൽപ്പനയിലെ ഈ കുതിച്ചുചാട്ടം. മുമ്പ്, 28-31 നും 43-50 ശതമാനത്തിനും ഇടയിലായിരുന്ന നികുതി സ്ലാബുകൾ, ഇപ്പോൾ ഇത് 18 നും 40 നും ഇടയിലേക്ക് കുറച്ചിരിക്കുന്നു. ജിഎസ്‍ടി കുറച്ചത് നിലവിൽ വന്ന നവരാത്രിയുടെ ആദ്യ ദിവസമായ സെപ്റ്റംബർ 22 ന് തന്നെ 30,000 കാറുകൾ വിറ്റഴിച്ച് മാരുതി സുസുക്കി ചരിത്രം സൃഷ്‍ടിച്ചിരുന്നു.
ഉപഭോക്തൃ അന്വേഷണങ്ങളിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. പ്രതിദിനം ഏകദേശം 80,000 ആളുകൾ ഒരു കാർ വാങ്ങുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തേടുന്നതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ബുക്കിംഗുകൾ പ്രതിദിനം 18,000 ൽ എത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ചെറുതും എൻട്രി ലെവൽ മോഡലുകൾക്കുമുള്ള ആവശ്യം 50 ശതമാനത്തിലധികം വർദ്ധിച്ചു.
മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ മോഡലുകളായ ബ്രെസ്സ, ഡിസയർ, ബെലാനോ എന്നിവ ബെസ്റ്റ് സെല്ലറുകളായി മാറിയപ്പോൾ, ചില വകഭേദങ്ങളുടെ സ്റ്റോക്കുകൾ തീർന്നുപോയതായും കമ്പനി അറിയിച്ചിട്ടുണ്ട്. അതിനാൽ വാങ്ങുന്നവർ നേരത്തെ ബുക്ക് ചെയ്യാൻ കമ്പനി നിർദ്ദേശിക്കുന്നു.
Content Maruti Suzuki, is setting a record in car sales. Showrooms across the country have sold around 75,000 cars in the last four days. This surge in sales is due to reduced tax rates in GST 2.0. Every day, approximately 80,000 people search for information about buying a car. Demand for small and entry-level models has increased by more than 50 percent.












Comments