അസോച്ചം ജിഎസ്ടി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

GST workshop Organized അസോച്ചം സ്‌റ്റേറ്റ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജിഎസ്ടിയും അനുബന്ധ വിഷയങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പ് ജിഎസ്ടി എറണാകുളം ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

ജിഎസ്ടി കൗണ്‍സില്‍ പാസാക്കിയ പുതിയ നിയമവും വ്യാപാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ചര്‍ച്ചാവിഷയമായി.

അസോച്ചം സ്‌റ്റേറ്റ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍  ജിഎസ്ടിയും അനുബന്ധ വിഷയങ്ങളും എന്ന വിഷയത്തില്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. രവിപുരം മേഴ്‌സി ഹോട്ടലില്‍ നടന്ന പരിപാടി ജിഎസ്ടി എറണാകുളം ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന്‍ ഉദ്ഘാടനം ചെയ്തു. 

ജിഎസ്ടി കൗണ്‍സില്‍ പാസാക്കിയ പുതിയ നിയമവും വ്യാപാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ക്ലാസില്‍ ചര്‍ച്ചാവിഷയമായി. കൂടാതെ, ആംനെസ്റ്റി സ്കീമും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്തു.  വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുവാനും തീരുമാനമായി. 

സംസ്ഥാന ചെയര്‍മാര്‍ രാജ സേതുനാഥ് അധ്യക്ഷനായി. പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്റ്റാന്‍ലി ജെയിംസ് ക്ലാസ് നയിച്ചു. സെന്റര്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ കൃഷ്ണ മോഹന്‍, അസോച്ചം സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ സുശീല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Comments

    Leave a Comment