33,000 കോടിയുടെ ഓഹരി വാങ്ങി; ഡി‌സ്‌നി-റിലയൻസ് ലയനം യാഥാര്‍ഥ്യമാകുന്നു.

Relience Industries Viacom 18 buys 61% of Disney India Share

ഇന്ത്യൻ മാധ്യമരം​ഗത്തെ ഏറ്റവും വലിയ ലയനം. പ്രാഥമിക കരാറിൽ റിലയൻസ് വയാകോം 18നും ഡിസ്നിയും ഒപ്പുവച്ചു

മുംബൈ: ലയനത്തിന്‍റെ പ്രാഥമിക കരാറിൽ റിലയൻസ് വയാകോം 18നും ഡിസ്നിയും ഒപ്പുവച്ചു.  2023 ഡിസംബറിൽ, റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്നിയും അവരുടെ ഇന്ത്യൻ വിനോദ പ്രവർത്തനങ്ങൾ ലയിപ്പിക്കുന്നതിന് വിപുലമായ ചർച്ചകൾ നടത്തിയിരുന്നു.

ഡിസ്‌നിയും റിലയൻസും തമ്മിലുള്ള ലയനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യൻ മാധ്യമരം​ഗത്തെ ഏറ്റവും വലിയ ലയനമാണ് നടക്കുന്നത്. 
ഡിസ്നിയുടെ 61 ശതമാനം ഓഹരികൾ റിലയൻസിന്റെ എന്റർടെയിൻമെന്റ് കമ്പനിയായ വയാകോം 18 വാങ്ങും. 33,000 കോടി രൂപയുടെ ഓഹരികളാണ് റിലയൻസ് സ്വന്തമാക്കിയതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.

നേരത്തെ ജപ്പാൻ ആസ്ഥാനമായുളള സോണിയും സീ എന്റർടൈൻമെന്റുമായുള്ള ലയന പദ്ധതി തീരുമാനിച്ചെങ്കിലും പിന്നീട  ഉപേക്ഷിക്കുകയായിരുന്നു. 

Comments

    Leave a Comment