90 % ഇന്ത്യൻ ഉപഭോക്താക്കളും ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങാൻ പ്രീമിയം അടയ്ക്കാൻ തയ്യാർ : സർവേ

90 %  ഇന്ത്യൻ ഉപഭോക്താക്കളും ഇലക്ട്രോണിക് വാഹനങ്ങൾ  വാങ്ങാൻ പ്രീമിയം അടയ്ക്കാൻ തയ്യാർ : സർവേ

90 % ഇന്ത്യൻ ഉപഭോക്താക്കളും ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങാൻ പ്രീമിയം അടയ്ക്കാൻ തയ്യാർ : സർവേ

അടുത്ത 12 മാസത്തിനുള്ളിൽ ആഗോള ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വിൽപ്പന കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഇന്ത്യയിലെ 90 ശതമാനം ഉപഭോക്താക്കളും ഇവി വാങ്ങുന്നതിന് പ്രീമിയം അടയ്ക്കാൻ തയ്യാറാണെന്ന് കൺസൾട്ടൻസി സ്ഥാപനമായ ഇ വൈ നടത്തിയ സർവേയിൽ പറയുന്നു

.13 രാജ്യങ്ങളിൽ നിന്നുള്ള 9,000 ൽ അധികം ആളുകളിൽ ആണ് മൊബിലിറ്റി കൺസ്യൂമർ ഇൻഡെക്സ് (എംസിഐ)   സർവേ നടത്തിയത്, ഇന്ത്യയിൽ നിന്നുള്ള 1,000 പേരെ സർവേയിൽ  ഉൾപ്പെടുത്തിയിരുന്നു.ഇന്ത്യയിലെ 90 ശതമാനം ഉപഭോക്താക്കളും ഇവി വാങ്ങുന്നതിന് പ്രീമിയം അടയ്ക്കാൻ തയ്യാറാണ്, കൂടാതെ 40 ശതമാനം പേർ 20 ശതമാനം വരെ പ്രീമിയം അടയ്ക്കാൻ തയ്യാറാണെന്ന് കണ്ടെത്തി.ഇന്ത്യയിലെ കാർ വാങ്ങുന്നവരിൽ 10 ൽ 3 പേർ ഇലക്ട്രിക് / ഹൈഡ്രജൻ വാഹനം വാങ്ങാൻ താൽപ്പര്യപ്പെടുന്നതായും സർവ്വേ കണ്ടെത്തി.ജൂലൈ രണ്ടാം പകുതിയിലാണ് സർവേ അവസാനിച്ചത്.

സർവേ പ്രകാരം, ഒരു ഇവി വാങ്ങുന്നതിനുള്ള പ്രധാന കാരണം പാരിസ്ഥിതിക ആശങ്കയാണ്, 97 ശതമാനം പേരും COVID-19 പാൻഡെമിക് പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധവും ആശങ്കകളും വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അഭിപ്രായപ്പെടുന്നു.

Comments

Leave a Comment