സ്പാർക്ക് മിൻഡയുടെ നവീകരിച്ച ഫിൽറ്റർ ശ്രേണി വിപണിയിൽ.

Spark Minda's updated filter range now in market.

നവികരിച്ച ഫിൽട്ടറുകളുടെ ഉപയോഗത്തിലൂടെ ശുദ്ധവും ഫിൽറ്റർ ചെയ്തതുമായ എയർ / ഓയിൽ ലഭ്യമാക്കുന്നതു മൂലം എഞ്ചിൻറെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കളുടെ വാഹന ഉപയോഗം മറക്കാനാകാത്തൊരു അനുഭവം നൽകുമെന്നും കമ്പനി ആഫ്റ്റർ മാർക്കറ്റ് ഡിവിഷൻ സി.ഇ.ഒ. അരുൺ നാഗ്പാൽ പറഞ്ഞു.

വർദ്ധിച്ചുവരുന്ന ഇരുചക്ര വാഹന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ പാക്കേജിംഗും നവീകരിച്ച സവിശേഷതകളുമായി സ്പാർക്ക് മീൻഡ ന്യൂതന എയർ / ഓയിൽ ഫിൽട്ടർ ശ്രേണി അവതരിപ്പിച്ചു.  

പുതിയ ഫിൽട്ടറുകളുടെ ഉപയോഗത്തിലൂടെ വാഹനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനവും മികച്ച ഫിൽട്രേഷനും എഞ്ചിൻ പരീക്ഷയും ഉറപ്പു നൽകുന്നു.  ഈ പാക്കേജിംഗിൻറെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന ഗുണമേന്മയുള്ള വസ്തുക്കൾ സംരക്ഷണ സവിശേഷതകളുള്ളതും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ സഹായിക്കുന്നതുമാണ്. 

അധികകാലം നിലനിൽക്കുന്നു, മാറ്റിസ്ഥാപിക്കാനുള്ള കാലഭൈർഘ്യം വർദ്ധിപ്പിക്കുന്നു എന്നതെല്ലാം ഇതിൻറെ പ്രത്യേകതകളാണ്. നവികരിച്ച ഫിൽട്ടറുകളുടെ ഉപയോഗത്തിലൂടെ ശുദ്ധവും ഫിൽറ്റർ ചെയ്തതുമായ എയർ / ഓയിൽ ലഭ്യമാക്കുന്നതു മൂലം എഞ്ചിൻറെ  ആയുസ്സ് വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കളുടെ വാഹന ഉപയോഗം മറക്കാനാകാത്തൊരു അനുഭവം നൽകുമെന്നും കമ്പനി ആഫ്റ്റർ മാർക്കറ്റ് ഡിവിഷൻ സി.ഇ.ഒ. അരുൺ നാഗ്പാൽ പറഞ്ഞു .

വാഹനത്തിൻറെ ഇന്ധനക്ഷമത വർദ്ധിപ്പിക്കുകയും പരിസ്ഥിതി സൗഹൃദയിലേക്കുള്ളൊരു സംഭാവനയുമാണിത്. കെ.എം മാനദണ്ഡങ്ങൾക്കനുസൃതമായി നവീകരിച്ച ബി എസ് 6  സീരീസിലുള്ള ഫിൽറ്ററുകൾ കമ്പനി  ഉടനെ വിപണിയിൽ ഇറക്കും. ഉയർന്ന ഉപഭോത് കൃത അനുഭവങ്ങൾ ഉറപ്പാക്കുന്നതിന് ഉന്നത നിലവാരത്തിലുള്ള ഓട്ടോമോട്ടീവ് ഉൽപ്പന്നങ്ങൾ നൽകാൻ കമ്പനി എപ്പോഴും പ്രതിജ്ഞാ ബദ്ധമാണ്.  

സ്പാർക്ക് മിൻഡയുടെ എല്ലാ ഉല്പന്ന ലൈനുകളിലും വിതരണ ചാനലുകളിലും ആഫ്റ്റർ മാർക്കറ്റ് ഔട്ട് ലെ റ്റു  കളിലും അപ് ഗ്രെഡ് ചെയ്ത പാക്കിംഗ് സംവിധാനം ഉടനെ നടപ്പിലാക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Comments

    Leave a Comment