ലാക്മെ അക്കാദമി അന്താരാഷ്ട്ര പാത്ത് വേ പരിശീലനം സംഘടിപ്പിക്കുന്നു.

Lakme Academy organizes international pathway training.

ദുബായിലെ ലആമർ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് ബ്യൂട്ടിഷൻ പരിശീലനം സംഘടിപ്പിക്കുന്നത്. പ്രോഗ്രാമിൻ്റെ ഭാഗമാകുന്നവർക്കു ദുബായിലെ ബ്യൂട്ടി ഹബ്ബിൽ സമഗ്രമായ പരിശീലനത്തിനുള്ള അവസരവും ലഭിക്കും.

കൊച്ചി: ആപ്ടെക്കിൻ്റെ  പിന്തുണയോടെ പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ ബ്യൂട്ടി പരിശീലന സ്ഥാപനമായ ലാക്മെ അക്കാദമിയും ദുബായിലെ ലആമർ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ബ്യൂട്ടിഷൻ കോഴ്സുകൾ പിഠിക്കുന്നവർക്കും ബ്യൂട്ടി ആൻറ് വെൽനസ് രംഗത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കുമായി സവിശേഷമായ അന്താരാഷ്ട്ര പാത്ത് വേ പ്രോഗ്രാം സംഘടിപ്പിക്കുന്നു .

സ്പെഷ്യൽ എഫക്സ് മേക്ക് അപ്പ്  (എസ് എഫ് എക്സ്), ഫേസ് ആൻ്റ് ബോഡി പെയിൻറിംഗ്, അന്താരാഷ്ട്ര ബ്രൈഡൽ ടെക്നിക്കുകൾ എന്നിവയടക്കമുള്ള മോഡ്യൂളുകൾ ഉൾപ്പെടുന്ന ഈ പ്രോഗ്രാം ദുബായിലെ ബ്യൂട്ടി ഹബ്ബിൽ സമഗ്രമായ പരിശീലനത്തിനും അവസരം ഒരുക്കുന്നു.  പ്രോഗ്രാമിൻ്റെ ഭാഗമാകുന്നവർക്കു ദുബായിലെ ബ്യൂട്ടി ഹബ്ബിൽ സമഗ്രമായ പരിശീലനത്തിനുള്ള അവസരവും ലഭിക്കും. 
കൂടാതെ ദുബായിലെ ചലനാത്മകമായ ബ്യൂട്ടി മേഖലയിൽ എക്സ്പോഷർ ലഭിക്കുന്നതിനൊപ്പം ഈ മേഖലയിലെ വിവിധ വിഭാഗങ്ങളിൽ പ്രശസ്തരായവരിൽ നിന്നും നേരിട്ട് പരിശീലനം ലഭിക്കുന്നതിനുള്ള നിരവധി അവസരങ്ങളിലും ഉണ്ടാകും.

അഡ്വാൻസ്ഡ് മേക്ക് അപ്പ്, കോസ്മെറ്റോളജി, ലാക്മെ അക്കാദമിയിലെ ഗ്ലോബൽ ടെൻഡ്സ് വിദ്യാർത്ഥികൾ, മറ്റ്  സ്ഥാപനങ്ങളിലെ സർട്ടിഫൈഡ് ബ്യൂട്ടി പ്രൊഫഷണലുകൾ, ബ്യൂട്ടി, ഹെയർ, മേക്ക് അപ്പ്, കോസ്മെറ്റോളജി എന്നിവയിൽ നൂതനമായ അറിവും സാങ്കേതിക പരിജ്ഞാനവുമുള്ള ബ്യൂട്ടി ആൻറ് വെൽനസ് കമ്മ്യൂണിറ്റിയിലെ ഏതൊരാൾക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് യോഗ്യത ഉണ്ടായിരിക്കുമെന്ന് ലാക്മെ ചീഫ് ബിസിനസ് ഓഫീസർ സന്ദീപ് വെലിംഗും  ലആമർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്യൂട്ടി മാനേജിംഗ് ഡയറക്ടർ സുരേഷ് മാധവനും അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് https://www.Lakme-academy.com സന്ദർശിക്കുക.

Comments

    Leave a Comment