ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച ആർത്രെക്സ് സിനെർജി വിഷൻ 4 കെ എച്ച് ഡി ആർ സoവിധാനത്തിന്റെ സാങ്കേതിക മേന്മയും ഡെമോയും സെമിനാറിൽ വിശദീകരിച്ചു.
ഓർത്തോപീഡിക് സാങ്കേതികവിദ്യയിൽ നൂതനാശയങ്ങൾ മുന്നോട്ട് വച്ച ഡോ. ജോർജ് ജേക്കബ്, ഡോ. ജേക്കബ് വർഗീസ്, ഡോ. വിനയ് ചാക്കോ, ഡോ. എബിൻറഹ്മാൻ, ഡോ. ജൂലിയോചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള അവന്റ് ഓർത്തോപീഡിക്‌സ് സ്ട്രൈഡ് 2025 എന്ന പേരിൽ കൊച്ചിയിൽ രണ്ട് ദിവസത്തെ സാങ്കേതിക സെഷൻ സംഘടിപ്പിച്ചു.
കാൽമുട്ട് ശാസ്ത്രക്രിയയിലും നടപടിക്രമങ്ങളും വിപ്ലവകരമായ സാങ്കേതികവിദ്യകൾ സമ്മേളനത്തിൽ ചർച്ച വിഷയമായി. ആഗോള വിദഗ്ദ്ധരും ഇന്ത്യയിലെ 200 ലേറെ ഓർത്തോപീഡിക് സർജന്മാരും പരിപാടിയിൽ പങ്കെടുത്തു.
അവന്റ് ഓർത്തോപീഡിക്സ് സ്‌ഥാപകരായ ഡോ. ജോർജ് ജേക്കബ്, ഡോ. ജേക്കബ് വർഗീസ്, ഡോ. ബ്രെറ്റ്ഫ്രിറ്റ്ഷ് (ഓസ്ട്രേലിയ), ഡോ. ഗിയാൻ സാൽസ്മാൻ (സ്വിറ്റ്സർലൻഡ്), ഡോ. നോറിമാസ നകാമുറ, ഡോ. കസുനോരി ഷിമോമുറ (ജപ്പാൻ) എന്നിവരുടെ സാങ്കേതിക പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, വീഡിയോ പ്രദർശനങ്ങൾ എന്നിവ സമ്മിറ്റിൻ്റെ ഭാഗമായിരുന്നു.
ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച ആർത്രെക്സ് സിനെർജി വിഷൻ 4 കെ എച്ച് ഡി ആർ സoവിധാനത്തിന്റെ സാങ്കേതിക മേന്മയും ഡെമോയും സെമിനാറിൽ വിശദീകരിച്ചു. ശസ്ത്രക്രിയകളിൽ വ്യക്തതയും കാര്യക്ഷമതയും നൽകുന്ന ഈ സംവിധാനം മെച്ചപ്പെട്ട ശസ്ത്രക്രിയാഫലങ്ങളും രോഗികളുടെ സുരക്ഷയും ഉറപ്പാക്കാൻ സഹായിക്കും. ഈ നൂതന സംവിധാനത്തിന്റെ ഉപയോഗത്തെക്കുറിച്ച് മനസ്സിലാക്കാനായി ശസ്ത്രക്രിയാവിദഗ്ധർക്ക് തത്സമയപ്രദർശനവും ഒരുക്കിയിരുന്നു.
Comments