വിജയികൾക്ക് 15,000 രൂപ വരെയുള്ള ക്യാഷ് പ്രൈസും 10,000 രൂപ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നൽകും. അവസാന തീയതി മെയ് 20.
കൊച്ചി: കുട്ടികളിലെ പാചക പ്രതിഭകളെ കണ്ടെത്തുന്നതിനായി ഫോറം ജൂനിയർ മാസ്റ്റർ യുവ എന്ന പേരിൽ പാചക മത്സരം സംഘടിപ്പിക്കുന്നു.
7 മുതൽ 10 വരെയും 11 മുതൽ 15 വരെയും വയസ്സിനുള്ളിലുള്ളവർക്ക് രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരം നടക്കുക. ഈ മാസം 23, 24 തീയതികളിൽ പ്രാഥമിക റൗണ്ടുകളും 25ന് ഗ്രാൻഡ്ഫിനാലെയും സംഘടിപ്പിച്ചിരിക്കുന്നത്.
വിജയികൾക്ക് 15,000 രൂപ വരെയുള്ള ക്യാഷ് പ്രൈസും 10,000 രൂപ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നൽകും.
ഓൺ ലൈനായോ, ഫോറം കൊച്ചി മാൾ ഹെൽപ്പ് ഡെസ്ക്കിലോ, 9880714500 എന്ന നമ്പറിലോ രജിസ്ട്രേഷനായി ബന്ധപ്പെടുക.
അവസാന തീയതി മെയ് 20.
Comments