ഭാരത് ടെക് ട്രയംഫിന്‍റെ രണ്ടാം സീസണുമായി വിന്‍സോ

WinZO to export impact-driven & Indian culture-based gaming tech

വിജയികള്‍ക്ക് തങ്ങളുടെ നവീനമായ ഗെയിമുകളും ഗെയിമിങ് സാങ്കേതികവിദ്യകളും ജൂണ്‍ 26 മുതല്‍ 30 വരെ ബ്രസീലില്‍ നടക്കുന്ന ഗെയിംസ്കോമിലെ ഇന്ത്യന്‍ പവിലിയനില്‍ പൂര്‍ണ സ്പോണ്‍സര്‍ഷിപ്പോടെ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും.

രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഭാഷാ വിനോദ പ്ലാറ്റ്ഫോമായ വിന്‍സോ മെയ്ഡ് ഇന്‍ ഇന്ത്യാ സാങ്കേതികവിദ്യാ കയറ്റുമതി ലക്ഷ്യമിട്ടുള്ള ഭാരത് ടെക് ട്രയംഫ് പ്രോഗ്രാമിന്‍റെ രണ്ടാം സീസണ്‍ സംഘടിപ്പിക്കുന്നു.  ഗെയിം ഡെവലപര്‍മാര്‍, സ്റ്റുഡിയോകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, തുടങ്ങിയവയ്ക്ക് രണ്ടാം സീസണില്‍ പങ്കെടുക്കാം.  

ഭാരത് ടെക്നോളജി ട്രയംഫ് രണ്ടാം സീസണ്‍ വിജയികള്‍ക്ക് തങ്ങളുടെ നവീനമായ ഗെയിമുകളും ഗെയിമിങ് സാങ്കേതികവിദ്യകളും ജൂണ്‍ 26 മുതല്‍ 30 വരെ ബ്രസീലില്‍ നടക്കുന്ന ഗെയിംസ്കോമിലെ ഇന്ത്യന്‍ പവിലിയനില്‍ പൂര്‍ണ സ്പോണ്‍സര്‍ഷിപ്പോടെ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. ഈ രംഗത്തെ പ്രത്യേക പ്രഖ്യാപനങ്ങള്‍ നടത്താനും പദ്ധതികള്‍ പുറത്തിറക്കാനും അത്യാധുനീക സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കാനുമുള്ള ഉത്തമമായ വേദിയാണ് ഗെയിംസ്കോം. 

മൊബൈല്‍ ഗെയിം നിര്‍മാണം, ഗെയിമിങ് അനുബന്ധ സാങ്കേതികവിദ്യ, ഇതുമായി ബന്ധപ്പെട്ട പിന്തുണ ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലുള്ള ഡെവലപര്‍മാര്‍, സ്റ്റുഡിയോകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയ്ക്കാണ് ഭാരത് ട്രയംഫ് ടെക്നോളജി പ്രോഗ്രാമിന്‍റെ ഭാഗമായുള്ള ഈ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. 

വെബ് 2.0, വെബ് 3.0 (ബ്ലോക്ക് ചെയിന്‍) കമ്പനികള്‍, ഡെവലപ്മെന്‍റിന്‍റെ ഏതു ഘട്ടത്തിലുമുള്ള കമ്പനികള്‍ തുടങ്ങിയവയ്ക്ക് പങ്കെടുക്കാം. 

മെയ് 14 വരെ അപേക്ഷിക്കാം.

Comments

    Leave a Comment