അസിം പ്രേംജി സർവകലാശാല ഡിപ്ലോമ ഇൻ എഡ്യൂക്കേഷന് അപേക്ഷ ക്ഷണിക്കുന്നു.

Azim Premji University invites applications for Diploma in Education.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.

അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുള്ള മികച്ച സംവിധാനങ്ങളുടെ അഭാവം പരിഹരിക്കുന്നതിനായി അസിം പ്രേംജി സർവകലാശാലയുടെ ഭോപ്പാൽ, ബാംഗ്ലൂർ ക്യാമ്പസുകളിൽ ആരംഭിക്കുന്ന വിവിധ ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

ഏർളി ചൈൽഡ് ഹുഡ് എഡ്യൂക്കേഷൻ, ഇൻക്ലൂസീവ് എഡ്യൂക്കേഷൻ, ടീച്ചിംഗ് ചിൽഡ്രൻ വിത്ത് ഡിസെബിലിറ്റി എന്നീ വിഷയങ്ങളിലാണ് ഡിപ്ലോമ. തിയറിയും പ്രാക്ടീസും സംയോജിപ്പിച്ചുകൊണ്ട് ഒരുവർഷത്തെ പാർട്ട് ടൈം രീതിയിലെ ഈ കോഴ്സുകൾ ഓൺലൈനായും ഓഫ് ലൈനായും നൽകപ്പെടുന്നതാണ്. 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30. ക്ലാസുകൾ ആരംഭിക്കുന്നത് 2024 ഫെബ്രുവരിയിലാണ്. 

യോഗ്യത ഫീസ് തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് https://azimpremjiuniversity.efu.in/diplomas-in-education  ൽ ബന്ധപ്പെടുക.

Comments

    Leave a Comment