" നേഷൻ ഫസ്റ്റ് ഓൾവേയ്സ് ഫസ്റ്റ് " എന്ന വിഷയത്തെ ആസ്പതമാക്കി കളറാമ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

Colorama painting competition on

ഫോറം കൊച്ചി, ഷോപ്പേഴ്സ് സ്റ്റോപ്പ്, ഹൈ ഡിസൈൻ എന്നിവ ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്. വിജയികൾക്ക് ഒന്നര ലക്ഷം രൂപയുടെ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി.

കൊച്ചി: ഫോറം കൊച്ചി, ഷോപ്പേഴ്സ് സ്റ്റോപ്പ്, ഹൈ ഡിസൈൻ എന്നിവ ചേർന്ന് "കളറാമ " എന്ന പേരിൽ കുട്ടികളുടെ സംസ്ഥാനതല ചിത്രരചന മത്സരം സംഘടിപ്പിച്ചു.

 " നേഷൻ ഫസ്റ്റ് ഓൾവേയ്സ് ഫസ്റ്റ് " എന്ന വിഷയത്തെ ആസ്പതമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. നാലു മുതൽ 15 വയസ്സുവരെ പ്രായമുള്ള കുട്ടികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം നടത്തിയത്. 

നാല് മുതൽ 7 വയസ്സുവരെയുള്ളവരുടെ വിഭാഗത്തിൽ ഹന്നാ ഗ്രേസ്, ഇഷാൻ ബിജി, തെന്നൽ കൃഷ്ണ, 8 - 11 വയസ്സുകാരുടെ ഗ്രൂപ്പിൽ ശിവപ്രിയ എസ്,  മിത്ര അരവിന്ദ്, ഇഫ്രീ ജോസ്, 12 - 15 കാരുടെ ഗ്രൂപ്പിൽ തംമ്ന എം. എഫ്, അക്ഷയ് അനിൽ,  ആദിത്യ ആനന്ദ് എന്നിവർ സമ്മാനാർഹരായി. 

വിജയികൾക്ക് ഒന്നര ലക്ഷം രൂപയുടെ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും 450 ൽ പരം കുട്ടികൾ കളറാമയിൽ പങ്കെടുത്തു.

Comments

    Leave a Comment