കേംബ്രിഡ്‌ജ് സർവ്വകലാശാലയിൽ ആരോഗ്യ പ്രൊഫഷണലുകൾക്ക് പ്രത്യേക OET പഠന സൗകര്യം

OET study facility for health professionals at the University of Cambridge

ഇംഗ്ലീഷ് ഭാഷ സംസാരിക്കേണ്ട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നതിനും താല്പര്യമുള്ള രാജ്യങ്ങളിലേക്ക് കുടിയേറി ഭാവിജീവിതം സുരക്ഷിതമാക്കുന്നതിനും ഈ കോഴ്സുകളിൽ ചേരുന്നവരെ പ്രാപ്തരാക്കും. നഴ്സുമാർക്കും ഡോക്ടർമാർക്കും യഥാക്രമം നഴ്സിങ്ങിലും മെഡിസിനിലും പ്രത്യേക പരിശീലന പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്.

ഒക്ക്യൂപെഷണൽ ഇംഗ്ലീഷ് ടെസ്റ്റിന് (ഒ ഇ ടി) തയ്യാറെടുക്കുന്ന ആരോഗ്യ പരിപാലന മേഖലയിൽ സേവനം ചെയ്യുന്ന പ്രൊഫഷണലുകളുടെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റിയുടെ പ്രസ് ആൻറ് അസ്സെസ്സ്മെൻറ് (സി യു പി & എ) വിഭാഗം പ്രത്യേക പഠന പദ്ധതികൾ  ആരംഭിക്കുന്നു.

ഒ ഇ ടി ട്രെയിനർ ഫോർ നഴ്സിംഗ് ആൻറ് മെഡിസിൻ, അപ്സ്കിൽ ഫോർ ഹെൽത്ത് കെയർ, കേംബ്രിഡ്ജ് ഹെൽത്ത് കെയർ പാത്ത് വെ എന്നിവയും ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ സംസാരിക്കേണ്ട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നതിനും താല്പര്യമുള്ള രാജ്യങ്ങളിലേക്ക് കുടിയേറി ഭാവിജീവിതം സുരക്ഷിതമാക്കുന്നതിനും ഈ കോഴ്സുകളിൽ ചേരുന്നവരെ  പ്രാപ്തരാക്കും. നഴ്സുമാർക്കും ഡോക്ടർമാർക്കും യഥാക്രമം നഴ്സിങ്ങിലും മെഡിസിനിലും പ്രത്യേക പരിശീലന പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്. 

പരീക്ഷയ്ക്കുള്ള 6 പ്രാക്ടീസ് ടെസ്റ്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. റീഡിങ്, ലിസ്സനിങ്, സ്പീക്കിംഗ്, എഴുത്ത്  എന്നീ പരീക്ഷകൾക്കുപുറമേ ആരോഗ്യ പരിപാലന വിഷയങ്ങളിലെ പാഠവം വർദ്ധിപ്പിക്കുന്ന പ്രോഗ്രാമുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ജോലികൾ ലഭിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്ന അത്യാധുനിക മൊബൈൽ ഫസ്റ്റ് സംവിധാനവും ഇതിൻറെ മറ്റൊരു പ്രത്യേകതയാണ്.

നഴ്സുമാരുടെ ഇംഗ്ലീഷ് പഠനത്തിലും ആശയവിനിമയെ കഴിവ് വർദ്ധിപ്പിക്കുന്നതിനുമായി നാല്പതിൽപരം വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണ സ്ഥാപനമായ എബേക്കുമായി സഹകരിച്ചാണ് സി യു പി എ പദ്ധതി നടപ്പിലാക്കുന്നത് നഴ്സിംഗ് മേഖലയിൽ ഇന്ത്യ ധാരാളം പ്രതിഭകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ ലോകമെമ്പാടും ആരോഗ്യ പരിപാലന പ്രൊഫഷണലുകളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സി യു പി & എ ഇംഗ്ലീഷ് വിഭാഗം ഗ്ലോബൽ മാനേജിംഗ് ഡയറക്ടർ ഫ്രാൻസിസ്‌ക്ക വുഡ്‌വേഡ്‌ പറഞ്ഞു. 

കൂടുതൽ വിവരങ്ങൾക്ക്  Cambridge.org ൽ ബന്ധപ്പെടുക.

Comments

    Leave a Comment