വിനോദസഞ്ചാരത്തിനായി ട്രെയിനുകളുടെ മൂന്നാം സെഗ്‌മെന്റ് : ഭാരത് ഗൗരവ് ട്രെയിനുകളുമായി റെയിൽവേ

Third Segment of Trains for Tourism: Railways with Bharat Gaurav Trains ഇമേജ് ക്രെടിട്സ് : ഫസ്റ്റ് ഇന്ത്യ

ചരക്ക്, പാസഞ്ചർ വിഭാഗങ്ങൾക്ക് ശേഷം, ടൂറിസം മേഖലയ്ക്കായി സമർപ്പിച്ചിരിക്കുന്ന മൂന്നാമത്തെ സെഗ്‌മെന്റ് ആരംഭിക്കാനും ഭാരത് ഗൗരവ് ട്രെയിനുകൾ എന്ന പേരിൽ ഏകദേശം 190 തീം അധിഷ്‌ഠിത ട്രെയിനുകളുടെ ഒരു കൂട്ടം ആരംഭിക്കാനും റെയിൽവേ ഒരുങ്ങുന്നതായി മന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച പറഞ്ഞു.

ടൂറിസം മേഖലയ്ക് മാത്രമായി ഒരു പുതിയ ട്രെയിൻ സേവിസുമായി ഇന്ത്യൻ റെയിൽവേ.നിലവിൽ ഇന്ത്യയിൽ ചരക്ക്, പാസഞ്ചർ എന്നീ രണ്ട് വിഭാഗങ്ങൾ മാത്രമാണ് റെയിൽവേക്കുള്ളത് 

ഭാരത് ഗൗരവ് ട്രെയിനുകൾ എന്ന പേരിൽ ഏകദേശം 190 തീം അധിഷ്‌ഠിത ട്രെയിനുകളുടെ ഒരു കൂട്ടം ആരംഭിക്കാൻ റെയിൽവേ ഒരുങ്ങുകയാണെന്നും സ്വകാര്യ മേഖലയ്ക്കും ഐആർസിടിസിക്കും ഈ ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നും റെയിൽവേ മന്ത്രി മന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ചവാർത്താസമ്മേളനത്തിൽ പറഞ്ഞു.
 
ഇവ ടൈംടേബിളിൽ ഓടുന്ന സാധാരണ ട്രെയിനുകൾ ആയിരിക്കില്ല. ഇതിലെക്കായി ഞങ്ങൾ 3,033 കോച്ചുകൾ അല്ലെങ്കിൽ 190 ട്രെയിനുകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ സംസ്കാരവും പൈതൃകവും പ്രദർശിപ്പിക്കുന്നതായിരിക്കും ഈ തീം അധിഷ്‌ഠിത ട്രെയിനുകളെന്നും  അവക്കായി ഞങ്ങൾ ഇന്ന് മുതൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments

    Leave a Comment