യു പി ഐ ഇടപാടുകൾക്ക് ചാ‍ർജ് വരും : എൻ പി സി ഐ മേധാവി ദിലിപ് അസ്‍ബെ.

UPI transactions will be charged: NPCI chief Dilip Asbe.

യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വരുമെന്ന തരത്തില്‍ കുറച്ചു നാളായി പ്രചരണം നടക്കുന്നതിനിടെയാണ് യുപിഐ ഇടപാടുകളെ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ മേധാവി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

മുംബൈ: വരും വര്‍ഷങ്ങളില്‍ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മേധാവി ദിലിപ് അസ്‍ബെ സൂചന നല്‍കി. യു പി ഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വരുമെന്ന തരത്തില്‍ കുറച്ചു നാളായി പ്രചരണം നടക്കുന്നതിനിടെയാണ് യുപിഐ ഇടപാടുകളെ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ മേധാവി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

ഒരു ചടങ്ങില്‍ സംസാരിക്കവെ വലിയ വ്യാപാരികളില്‍ നിന്നാണ് യു പി ഐ അധിഷ്ഠിത ഇടപാടുകള്‍ക്ക്  ചാര്‍ജ് ഈടാക്കുകയെന്ന് പറഞ്ഞ ദിലിപ് അസ്‍ബെ, അടുത്ത മൂന്ന് വര്‍ഷത്തിനിടെ ഇത് പ്രാബല്യത്തില്‍ വരുമെന്നും കൂട്ടിച്ചേര്‍ത്തു.വ്യക്തികളില്‍ നിന്നും ചെറിയ വ്യാപാരികളില്‍ നിന്നും ചാര്‍ജ് ഇടാക്കാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബോംബെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് സൊസൈറ്റി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് എന്‍പിസിഐ മേധാവി ഇക്കാര്യങ്ങള്‍ പറഞ്ഞത്.  

നിലവില്‍ പണമിടപാടുകള്‍ക്ക് പകരമായി യു പി ഐ ഇടപാടുകളെ കൂടുതല്‍ ജനകീയമാക്കുന്നതിനും യു പി ഐ യുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനും വേണ്ടിയാണ് പരമാവധി കാര്യങ്ങൾ ചെയ്യുന്നതെന്ന് ദിലിപ് അസ്ബെ പറഞ്ഞു.

"വരും കാലങ്ങളില്‍ പുതിയ മാറ്റങ്ങള്‍ക്കായും കൂടുതല്‍ ഉപയോക്താക്കള്‍ യുപിഐ ഇടാപാടുകള്‍ ഉപയോഗിച്ച് തുടങ്ങുമ്പോൾ ക്യാഷ്ബാക്ക് പോലുള്ള ആനുകൂല്യങ്ങളും നല്‍കുന്നതിനുമെല്ലാം പണം ആവശ്യമായി വരും. 50 കോടി ആളുകള്‍ കൂടി യുപിഐ സംവിധാനത്തിലേക്ക് എത്തിച്ചേരേണ്ടതുണ്ട് എന്നാണ് കണക്കുകൂട്ടൽ. ദീര്‍ഘകാല സാഹചര്യത്തില്‍ ന്യായമായ ഒരു ചാര്‍ജ് വലിയ വ്യാപാരികളില്‍ നിന്ന് ഈടാക്കേണ്ടി വരുമെങ്കിലും ചെറിയ വ്യാപാരികള്‍ക്ക് ഇത് ബാധകമാകില്ല. പക്ഷേ ഇത് എന്നു മുതല്‍ വരുമെന്ന് പറയാനാവില്ല. ചിലപ്പോള്‍ ഒരു വര്‍ഷമോ അല്ലെങ്കില്‍ രണ്ട് വര്‍ഷമോ എടുത്തേക്കാം. അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനകമായിരിക്കും ഇത് നടപ്പാവുക" അദ്ദേഹം പറഞ്ഞു. 

Comments

    Leave a Comment