വിഴിഞ്ഞം : വാണിജ്യ കപ്പലുകൾ മെയ് മുതൽ

Vizhinjam : Commercial ships from May Onwards

നിർമാണം സമയബന്ധിതമായി മുന്നോട്ട് പോകുന്നുണ്ടെന്ന് മന്ത്രി വി എൻ വാസവന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി.

തിരുവനന്തപുരം: വാണിജ്യ കപ്പലുകൾ മെയ് മുതൽ വിഴിഞ്ഞം തുറമുഖമത്ത് എത്തിത്തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖം നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ മന്ത്രിസഭാ പുനഃനിർമാണത്തിൽ  തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തിരുന്നു. ഇപ്പോൾ തുറമുഖ നിർമ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. ഡിസംബർ വരെ സമയപരിധിയുണ്ടെങ്കിലും നേരത്തെ തന്നെ  കമ്മീഷനിംഗ് പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമിക്കുന്നത്.

ഒക്ടോബർ മാസത്തിലായിരുന്നു ആദ്യ കപ്പൽ തുറമുഖത്തിലടുത്തത്. പിന്നാലെ ക്രെയിനുകളുമായി നാല് കപ്പലുകള്‍ കൂടി തീരമണിഞ്ഞു. നിലവിൽ 15 ക്രെയിനുകളാണ് തുറമുഖത്തുള്ളതെന്നും മാർച്ചോടെ 17 ക്രെയിനുകള്‍ കൂടിയെത്തുമെന്നും അറിയിച്ചു. 

നിർമാണം സമയബന്ധിതമായി മുന്നോട്ട് പോകുന്നുണ്ടെന്ന് മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. പുലിമൂട്ട് നിർമ്മാണം പൂർണ്ണതോതിൽ അടുത്തമാസം കൊണ്ട് തീർക്കുമെന്നും അദാനിക്കുള്ള വിജിഎഫ് ഉടൻ കൊടുക്കുമെന്നും വ്യക്തമാക്കി. 

ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് നടപ്പാക്കിയ പുനരധിവാസ പാക്കേജ് അതേ പോലെ നടപ്പാക്കില്ലെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്കുള്ള സഹായം തുടരുമെന്നും ലത്തീൻ സഭയുമായി തർക്കത്തനില്ലെന്നും മന്ത്രി അറിയിച്ചു.

Comments

    Leave a Comment