ഫെസ്റ്റിവലിന്റെ പ്രധാന ഘടകമായ ഗ്ലോബൽ അക്കാദമി അവാർഡിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററികൾ, ആനിമേഷൻ ഫിലിമുകൾ എന്നിവയാണ് പരിഗണിക്കുന്നത്.
കൊച്ചി: പ്രശസ്ത സംവിധായകൻ വെട്രിമാരൻ എൻ എഫ് ആർ കൊച്ചി ഇൻറർനാഷണൽ ഗ്ലോബൽ അക്കാദമി അവാർഡ് നിർണ്ണയ കമ്മിറ്റിയുടെ ജൂറി ചെയർമാനായി ചുമതലേറ്റു.
സിനിമ സംവിധാനത്തിലൂടെ നിരവധി ദേശീയ അന്തർദേശീയ പുരസ് ക്കാരങ്ങൾ നേടിയിട്ടുള്ള വ്യക്തിയാണ് വെട്രി മാരൻ. ആഴത്തിലുള്ള കഥകളുടെയും സിനിമാറ്റിക് മികവിന്റെയും പേരിൽ പ്രേക്ഷകഹൃദയങ്ങളിൽ വലിയ സ്ഥാനമുള്ള ഇദ്ദേഹത്തിൻ്റെ ചലച്ചിത്ര പരിജ്ഞാനവും സാമൂഹ്യ സാംസ്കാരിക നിലപാടുകളും ചലച്ചിത്ര മേളയ്ക്കു വിലപ്പെട്ട സംഭാവനയാകും.
ഫെസ്റ്റിവലിന്റെ പ്രധാന ഘടകമായ ഗ്ലോബൽ അക്കാദമി അവാർഡിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററികൾ, ആനിമേഷൻ ഫിലിമുകൾ എന്നിവയാണ് പരിഗണിക്കുന്നത്. മൊത്തം എട്ടു ലക്ഷം രൂപ, സർട്ടിഫിക്കറ്റുകൾ, പ്രസ്റ്റീജിയസ് ഗോൾഡൻ ട്രോഫി എന്നിവ അവാർഡായി നൽകും.
Comments