മോസ്കോ ഫിലിം വീക്ക് ആരംഭിച്ചു

Moscow Film Week Started

മോസ്കോ സാംസ്കാരിക വകുപ്പും ക്രിയേറ്റീവ് ഇൻറസ്ട്രീസും ചേർന്ന് സംഘടിപ്പിച്ചിരിക്കുന്ന മേളയിൽ 18 ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കുന്നതും ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരായ നിരവധി ഇന്ത്യൻ പ്രതിനിധികളുടെ സാന്നിധ്യവും ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് ലഭിച്ച വലിയ അംഗീകാരമാണ്.

മോസ്കോയിൽ നടക്കുന്ന ഇൻറർനാഷണൽ ഫിലിം വീക്കിൽ ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ വ്യക്തികൾക്കും സിനിമകൾക്കും ലഭിക്കുന്ന പ്രാധാന്യം ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് വൻ പ്രതീക്ഷ നൽകുന്നു.
      
മോസ്കോ സാംസ്കാരിക വകുപ്പും ക്രിയേറ്റീവ് ഇൻറസ്ട്രീസും ചേർന്ന് സംഘടിപ്പിച്ചിരിക്കുന്ന മേളയിൽ 18 ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കുന്നതും ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരായ നിരവധി ഇന്ത്യൻ പ്രതിനിധികളുടെ സാന്നിധ്യവും ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് ലഭിച്ച വലിയ അംഗീകാരമാണ്. ഇന്ത്യൻ സിനിമകൾക്ക് പുറമേ 300 ൽ അധികം റഷ്യൻ സിനിമകളും 70 ൽപരം അന്താരാഷ്ട്ര സിനിമകളും ഫിലിം വീക്കിൽ പ്രദർശിപ്പിക്കുന്നുണ്ട്. 

ഇന്ത്യ, ചൈന, തുർക്കി, ഇറാൻ, തായ്ലാൻറ്, സിഐഎസ് രാജ്യങ്ങൾ തുടങ്ങിയ 40 ൽപരം രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യം മോസ്കോയെ വലിയൊരു അന്താരാഷ്ട്ര സിനിമാറ്റിക് ഹബ്ബായി മാറ്റി. ഇന്ത്യ, ചൈന, ഇന്ത്യോനേഷ്യ, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമ വ്യവസായ പ്രതിനിധികളെ സിനിമ മാർക്കറ്റിലെ ഒരു കുട കീഴിൽ കൊണ്ടുവരാനും ഈ മേള കാരണമായി. 
     
മഹാരാഷ്ട്ര സർക്കാരിൻറെ സാംസ്കാരിക വകുപ്പ് മന്ത്രി സുധീർ എസ്. മുൻഗന്തിവാർ, മുഖ്യമന്ത്രിയുടെ ഓഫീസിൻറെയും സാംസ്കാരിക വകുപ്പിൻറെയും സെക്രട്ടറിയായ വികാസ് ഖരാഗെ, തെലുങ്ക് ഫിലിം ചേംബർ ഓഫ് കോമേഴ് സ് പ്രസിഡൻറ് ദിൽ രാജു, ചലച്ചിത്ര - മാധ്യമ വ്യവസായ രംഗത്തെ പ്രമുഖരായ നോയിഡ ഫിലിം സിറ്റി സ്ഥാപകൻ സന്ദീപ് മർവ, ഇൻവെസ്റ്റ്മെൻറ്  ഇന്ത്യ വൈസ് പ്രസിഡൻറും എഫ് എഫ് ഒ മേധാവിയുമായ ശ്രുധി രാജകുമാർ, ഗ്രീൻഗോൾഡ് സ്റ്റുഡിയോ സി ഇ ഒ രാജീവ് ചിലക്, മീഡിയ ആൻറ് എൻറർടൈൻമെൻറ്  അസോസിയേഷൻ ഓഫ് ഇന്ത്യ സി ഇ ഒ അങ്കുർ ഭാസിൻ, ടൂൺസ് മീഡിയ ഗ്ലോബൽ പ്രൊഡക്ഷൻ ഹെഡ് രത്തൻ ശാം ജോർജ്, ധർമ്മ പ്രൊഡക്ഷൻസിൻറെ പ്രൊഡക്ഷൻ തലവൻ മരിജ്കെ ഡി സൂസ, വിയാകോം 18 സ്റ്റുഡിയോ സീനിയർ വൈസ് പ്രസിഡൻറ് ഗായത്രി ഗുലാത്തി, വിവിധ സംസ്ഥാന സർക്കാരുകളുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഇന്ത്യയിൽ നിന്നും പരിപാടിയിൽ പങ്കെടുക്കുന്ന പ്രമുഖരിൽ  ചിലരാണ്. 

ചലച്ചിത്ര വ്യവസായത്തിലെ ഇന്ത്യൻ പ്രതിനിധികളുടെ പങ്കാളിത്തം മൂലം ഭാവിയിൽ ഈ മേഖലയിൽ ഉണ്ടാകാവുന്ന സഹകരണത്തിൻറെയും പരിവർത്തനത്തിൻറെയും പാതലേക്കുള്ള തുടക്കമാണ് മേളയുടെ ഏറ്റവും വലിയ വിജയം.

Comments

    Leave a Comment