സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഗസ്റ്റ് 31 വരെ ഹോം ലോണുകളുടെ പ്രോസസ്സിംഗ് ഫീസ് ഒഴിവാക്കുന്നു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ഹോം ലോണുകളുടെ പ്രോസസ്സിംഗ് ഫീസിൽ 100 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഭവനവായ്പ ഉപഭോക്താക്കൾക്ക് നിലവിലുള്ള പ്രോസസ്സിംഗ് ഫീസായ 0.40 ശതമാനത്തിൽ നിന്നാണ് \ സമ്പൂർണ്ണ ഇളവ്.
ജൂലൈ 31 ശനിയാഴ്ച ബാങ്ക് പങ്കുവെച്ച പ്രസ്താവന പ്രകാരം ആണ് ഈ ഇളവ് നൽകിയിട്ടുള്ളത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ മൊബൈൽ ആപ്പ് വഴി അപേക്ഷിക്കുന്ന ഭവന വായ്പകൾക്ക് 0.05 ശതമാനം ഇളവുണ്ടാകും. സ്ത്രീ വായ്പക്കാർക്ക് വായ്പ നിരക്കിൽ 0.05 ശതമാനം ഇളവ് ലഭിക്കുമെന്നും എസ് ബി ഐ അറിയിച്ചു.
"ഈ പ്രോസസ്സിംഗ് ഫീസ് ഇളവ് വാഗ്ദാനം ചെയ്യുന്നത്, വീടു വാങ്ങുന്നവരെ അനായാസം തീരുമാനമെടുക്കാൻ സഹായിക്കുമെന്നും, പലിശ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും," സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡി (ആർ & ഡിബി) സി.എസ്. സെറ്റി പറഞ്ഞു.ഈ വർഷം ആദ്യം, ബാങ്ക് ഭവന വായ്പകളുടെ പലിശ നിരക്ക് 6.95 ശതമാനത്തിൽ നിന്ന് 6.70 ശതമാനമായി കുറയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും, വനിതാ വായ്പക്കാർക്ക് പ്രത്യേക ഇളവ് ലഭിക്കാൻ അർഹതയുണ്ടെന്ന് പറയുകയും ചെയ്തിരുന്നു.
Comments