ഒക്ടോബറിൽ ഇന്ത്യയുടെ പ്രധാന മേഖലകളിൽ 7.5% വളർച്ച

India's core sector shown growth at 7.5% in October

ഇന്ത്യയുടെ എട്ട് പ്രധാന മേഖലകളിൽ നിന്നുള്ള ഉൽപ്പാദനം ഒക്ടോബറിൽ 7.5 ശതമാനം വളർച്ച കൈവരിച്ചു. 2021 സെപ്റ്റംബറിൽ പ്രധാന വ്യവസായങ്ങൾ 4.4 ശതമാനം വളർന്നു.

ചൊവ്വാഴ്ച സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയുടെ എട്ട് പ്രധാന മേഖലകളിൽ നിന്നുള്ള ഉൽപ്പാദനം ഒക്ടോബറിൽ 7.5 ശതമാനം വളർച്ച കൈവരിച്ചതായി പറയുന്നു. എന്നാൽ  മുൻവർഷത്തെ അപേക്ഷിച്ച് 0.5 ശതമാനം കുറവ് ഉണ്ടായതായും കണക്കുകൾ   വ്യക്തമാക്കുന്നു. പ്രധാന വ്യവസായങ്ങൾ 2021 സെപ്റ്റംബറിൽ മാസത്തിൽ  4.4 ശതമാനം വളർച്ച രേഖപ്പെടുത്തി.

എട്ട് പ്രധാന വ്യവസായങ്ങളുടെ സംയോജിത സൂചിക, 2020 ഒക്ടോബറിലെ സൂചികയെ അപേക്ഷിച്ച് 7.5 ശതമാനം (താൽക്കാലികം) വർദ്ധിച്ച്  2021 ഒക്ടോബറിൽ 136.2 ആയി. കൽക്കരി, പ്രകൃതി വാതകം, ക്രൂഡ് ഓയിൽ, റിഫൈനറി ഉൽപ്പന്നങ്ങൾ, രാസവളങ്ങൾ, സ്റ്റീൽ, സിമന്റ്,വൈദ്യുത വ്യവസായങ്ങൾ, എന്നിവയാണ് ഇന്ത്യയുടെ എട്ട് പ്രധാന വ്യവസായങ്ങൾ. ഇവയുടെ ഉത്പാദനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2021 ഒക്ടോബറിൽ വർദ്ധിച്ചതായി സർക്കാർ പറഞ്ഞു.

വ്യാവസായിക ഉൽപ്പാദന സൂചികയിൽ (ഐഐപി) ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങളുടെ 40.27 ശതമാനം വരുന്നത് ഈ എട്ട് പ്രധാന വ്യവസായങ്ങളിൽ നിന്നാണ്.എട്ട് പ്രധാന വ്യവസായങ്ങളുടെ സൂചികയുടെ 2021 ജൂലൈയിലെ അന്തിമ വളർച്ചാ നിരക്ക് അതിന്റെ താൽക്കാലിക തലമായ 9.4 ശതമാനത്തിൽ നിന്ന് 9.9 ശതമാനമായി പരിഷ്കരിച്ചിരിക്കുന്നതായി ഡാറ്റ കൂട്ടിച്ചേർത്തു.

ഈ സാമ്പത്തിക വർഷം ഏപ്രിൽ-ഒക്‌ടോബർ കാലയളവിൽ, ഈ മേഖലകളുടെ ഉൽപ്പാദനം മുൻവർഷത്തെ ഇതേ കാലയളവിലെ 12.6 ശതമാനത്തെ അപേക്ഷിച്ച് 15.1 ശതമാനമായി ഉയർന്നു. അതേസമയം, നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഒക്ടോബർ (ആദ്യ ഏഴ് മാസാം) കാലയളവിലെ ഇന്ത്യയുടെ ധനക്കമ്മി 5.47 ലക്ഷം കോടി രൂപയാണ്. ഇത് ഇന്ത്യയുടെ ഒരു വർഷത്തെ മുഴുവൻ ബജറ്റ് ലക്ഷ്യത്തിന്റെ 36.3 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2020-21 ലെ ബജറ്റ് എസ്റ്റിമേറ്റിന്റെ 119.7 ശതമാനമായിരുന്നു ചെലവും വരുമാനവും തമ്മിലുള്ള അന്തരം.

Comments

    Leave a Comment