സൊമാറ്റോ ഓഹരി വില്പനക്ക്യ്ക്ക് : ലിസ്റ്റിംഗ് ജൂലൈ പകുതിയോടെ

സൊമാറ്റോ ഓഹരി വില്പനക്ക്യ്ക്ക് : ലിസ്റ്റിംഗ് ജൂലൈ പകുതിയോടെ

സൊമാറ്റോ ഓഹരി വില്പനക്ക്യ്ക്ക് : ലിസ്റ്റിംഗ് ജൂലൈ പകുതിയോടെ

ചൈനയുടെ ആന്റ് ഗ്രൂപ്പിന്റെ പിന്തുണയുള്ള സൊമാറ്റോ ഓഹരി വിൽപ്പനയിൽ നിന്ന് 8,250 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. ഈ വർഷം ഏപ്രിലിൽ കമ്പനി നിർദ്ദിഷ്ട ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) നീക്കിയിരുന്നു.

സൊമാറ്റോയുടെ ഐ‌പി‌ഒയ്ക്ക് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) അംഗീകാരം നൽകിയിട്ടുണ്ട്, കൂടാതെ ജൂലൈ പകുതിയോടെ എപ്പോൾ വേണമെങ്കിലും ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോം ലിസ്റ്റുചെയ്യാനും അനുവാദം നൽകിയിട്ടുണ്ട്.സൊമാറ്റോയുടെ 7,500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഷെയറുകളും അതിന്റെ ആദ്യകാല നിക്ഷേപകനായ ഇൻഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡിന്റെ  750 കോടി രൂപയുടെ ഓഹരിയും നൽകും.

സോമാറ്റോയുടെ 2020 സാമ്പത്തിക വർഷത്തെ വരുമാനം കഴിഞ്ഞ സാമ്പത്തികവർഷത്തേക്കാൾ രണ്ട് മടങ്ങ് മുകളിലേക്ക് ഉയർന്ന് 2,960 കോടി രൂപയായി.  കഴിഞ്ഞ സാമ്പത്തികവർഷം പലിശ, നികുതി, ഡിപ്രീസിയേഷൻ , കടം വീട്ടൽ എന്നിവക്ക്  മുമ്പുള്ള വരുമാനം 2,200 കോടി രൂപയായിരുന്നു.

ഫെബ്രുവരിയിൽ സോമാറ്റോ ടൈഗർ ഗ്ലോബൽ, കോറ, എന്നിവയിൽ നിന്ന് 1,800 കോടിയിലധികം രൂപ (250 മില്യൺ ഡോളർ)  സമാഹരിച് സൊമാറ്റോയെ  5.4 ബില്യൺ ഡോളർ വിലമതിപ്പിൽ എത്തിച്ചു.

Comments

Leave a Comment