സൗത്ത് ഇന്ത്യയിലെ ഒരു ജൂവല്ലറി കൂടി ഓഹരി വിപണിയിലേക്ക്

Another jewellery from South India to go for IPO

210 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ കൈമാറ്റവും 43 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍പ്പെടുന്നതാണ് ഐ പി ഒ.

സൗത്ത് ഇന്ത്യയിലെ പ്രമുഖ റീജ്യനല്‍ ജൂവല്‍റി ബ്രാന്‍ഡായ "വൈഭവ് ജെംസ് ആൻഡ് ജൂവലേഴ്‌സ് ലിമിറ്റഡ്" ഓഹരി വിപണിയില്‍ ലിസ്റ്റിംഗിനായി തയായറെടുക്കുന്നു.

ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രാദേശിക ജ്വല്ലറി ബ്രാൻഡായ വൈഭവ് ജ്വല്ലേഴ്‌സ്, ഒന്നാം തലമുറ വനിതാ സംരംഭകയായ ശ്രീമതി ഭരത മല്ലിക രത്‌ന കുമാരി ഗ്രാന്ധിയും മകൾ ഗ്രാന്ധി സായ് കീർത്തനയും ചേർന്ന് മുന്നോട്ടുനയിക്കുന്നു.സ്വര്‍ണം, വജ്രം, രത്നങ്ങള്‍, പ്ലാറ്റിനം, വെള്ളി ആഭരണങ്ങള്‍ എന്നിവയില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന വൈഭവ് ജൂവലേഴ്‌സ് വിശാഖപട്ടണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.

 8 പട്ടണങ്ങളിലും 2 നഗരങ്ങളിലുമായി 13 ഷോറൂമുകളുള്ള (രണ്ട് ഫ്രാഞ്ചൈസി ഷോറൂമുകൾ ഉൾപ്പെടെ) ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും മൈക്രോ മാർക്കറ്റുകളിൽ സാന്നിധ്യമുള്ള ഒരു ഹൈപ്പർലോക്കൽ ജ്വല്ലറി റീട്ടെയിൽ ശൃംഖലയാണ് വൈഭവിന്റേത് . 2021 സാമ്പത്തിക വർഷത്തിൽ ആന്ധ്രാപ്രദേശ്, തെലങ്കാന ജ്വല്ലറി വിപണിയുടെ 5% വിപണി വിഹിതവും ഈ രണ്ട് സംസ്ഥാനങ്ങളിലെ സംഘടിത വിപണിയുടെ 14% ഉം ആണ് വെഭവ് ജെംസ് ആൻഡ് ജൂവലേഴ്‌സ് ലിമിറ്റഡിനുള്ളതെന്ന് ടെക്‌നോപാക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലിസ്റ്റിംഗിന് മുന്നോടിയായി പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ വെഭവ് ജെംസ് എന്‍ ജൂവലേഴ്‌സ് പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. 210 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ കൈമാറ്റവും 43 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐ പി ഒ വഴി ലക്ഷ്യമിടുന്നത്. ഇത് കൂടാതെ, 40 കോടി രൂപയുടെ ഒരു പ്രീ-ഐപിഒ പ്ലേസ്‌മെന്റും കമ്പനി പരിഗണിച്ചേക്കുമെന്ന് റിപോറ്റുകൾ പറയുന്നു. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഐപിഒ വലുപ്പം കുറയാണ് സാധ്യതയുണ്ട്.

ബജാജ് ക്യാപിറ്റല്‍ ലിമിറ്റഡും എലാറ ക്യാപിറ്റല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡുമാണ് ഐ പി ഒ യുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

പുതിയ ഇഷ്യൂവിന്റെ വരുമാനം 12 കോടി രൂപ ചിലവ് വരുന്ന എട്ട് പുതിയ ഷോറൂമുകള്‍ സ്ഥാപിക്കുന്നതിനും 2023, 2024 സാമ്പത്തിക വര്‍ഷങ്ങളില്‍ 160 കോടി രൂപയുടെ സാധന സാമഗ്രികള്‍ വാങ്ങുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമാണ് വിനിയോഗിക്കുക.

2021 സാമ്പത്തിക വർഷത്തിൽ, ആന്ധ്രാപ്രദേശിന്റെ മൊത്തം വിപണി വലുപ്പം രണ്ട് ബില്യൺ യു എസ്‌ ഡോളറും തെലങ്കാനയുടെ മൊത്തം വിപണി വലുപ്പം 1.7 ബില്യൺ യു എസ്‌ ഡോളറും ആയിരുന്നു. 2025 സാമ്പത്തിക വർഷത്തോടെ ആന്ധ്രാപ്രദേശ് ജ്വല്ലറി മാർക്കറ്റ് 23% CAGR-ൽ 4.6 ബില്യൺ ഡോളറായും തെലങ്കാന വിപണി 23% CAGR-ൽ 3.9 ബില്യൺ ഡോളറായും വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ടെക്നോപാക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2022 സാമ്പത്തിക വര്‍ഷത്തില്‍ ജൂവലറിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,694 കോടി രൂപയായിരുന്നു.

Comments

    Leave a Comment