കേരളത്തില്‍ തന്നെ വളരെ അപൂര്‍വ്വമായിട്ടാണ് എന്‍ഡോസ്‌കോപ്പിക് തൈറോഡെക്ടമി നടത്തുന്നതെന്ന് ഡോ. ഷഹിം ഷാനവാസ്
അപൂര്‍വ്വ ശസ്ത്രക്രിയ വഴി 54 വയസുള്ള വീട്ടമ്മയുടെ തൈറോയിഡ് ഗ്രന്ഥിയിലെ മുഴ നീക്കം ചെയ്തു. ഫോര്‍ട്ട് കൊച്ചി സ്വദേശിനിയായ ഷക്കീല (54)യുടെ തൈറോയിഡിലെ ഏകദേശം നാല് മുതല്‍ അഞ്ച് സെന്റീമീറ്ററിലധികം വലുപ്പമുളള മുഴയാണ് എറണാകുളം കച്ചേരിപ്പടിയിലെ ശ്രീസുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ലാപ്രോസ്‌കോപ്പിക്ക് ആന്റ് ജനറല്‍ സര്‍ജന്‍ ഡോ. ഷഹിം ഷാനവാസിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം മിനിമല്‍ അക്‌സസ് സര്‍ജറിയിലെ എന്‍ഡോസ്‌കോപ്പിക്ക് തൈറോഡെക്ടമി വഴി നീക്കം ചെയ്തത്.
തൈറോയിഡിലെ മുഴയെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതയുമായിട്ടാണ് ഷക്കീല ശ്രീസുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് ഡോ. ഷഹീം ഷാനവാസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ശസ്ത്രക്രിയ അല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് കണ്ടെത്തി. കഴുത്തില്‍ വലിയ മുറിവ് ഇട്ട് തൈറോയിഡിലെ മുഴ നീക്കം ചെയ്യുന്നത് പ്രായോഗികമല്ലെന്ന് വ്യക്തമായ തോടെയാണ് അപൂര്‍വ്വ ശസ്ത്രക്രിയയായ എന്‍ഡോസ്‌കോപ്പിക്ക് തൈറോഡെക്ടമി വഴി മുഴ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയ വഴി ഷക്കീലയുടെ തൈറോയിഡ് ഗ്രന്ഥിയിലെ മുഴ പുറത്തെടുത്തു. അനസ്‌തേഷ്യ ഡോക്ടര്‍മാരായ ഡോ. ആര്യ, ഡോ. ഷെഡിന്‍ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.
മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത ഷക്കീല ഇപ്പോള്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിക്കഴിഞ്ഞു. സാധാരണ വലിയ മുറിവ് സൃഷ്ടിച്ച് മുഴ നീക്കം ചെയ്യുന്നതിന് പകരം ചെറിയ സുഷിരങ്ങള്‍ വഴി തൈറോയിഡിലെ മുഴ പുറത്തെടുക്കുന്നതാണ് എന്‍ഡോസ്‌കോപ്പിക് തൈറോഡെക്ടമി സര്‍ജറി. മറ്റു ശസ്ത്രക്രിയകളില്‍ നിന്നും വ്യത്യസ്തമായി കഴുത്തില്‍ പുറമേ സ്റ്റിച്ചുകളോ പാടുകളോ ഒന്നും ഉണ്ടാകുന്നില്ല എന്നു മാത്രമല്ല രോഗിക്ക് അതിവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും കഴിയുമെന്നതാണ് ഈ സര്‍ജറിയുടെ പ്രത്യേകത.
കേരളത്തില്‍ തന്നെ വളരെ അപൂര്‍വ്വമായിട്ടാണ് എന്‍ഡോസ്‌കോപ്പിക് തൈറോഡെക്ടമി നടത്തുന്നതെന്നും ഡോ. ഷഹിം ഷാനവാസ് പറഞ്ഞു. എന്‍ഡോസ്‌കോപ്പിക്ക് തൈറോഡെക്ടമി വഴി തൈറോയിഡിലെ മുഴ വിജയകരമായി നീക്കം ചെയ്യാന്‍ നേതൃത്വം നല്‍കിയ ഡോ. ഷഹിം ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അഭിനന്ദിക്കുന്നതായി ആശുപത്രി ബോര്‍ഡ് പ്രസിഡന്റ് രത്‌നാകര ഷേണായി, ജനറല്‍ സെക്രട്ടറി മനോഹര്‍ പ്രഭു എന്നിവര്‍ പറഞ്ഞു.











Comments