വിൻറർ വെഡ്ഡിംഗ് ശേഖരവുമായി ജയ്പോർ

Jaipore with Winter Wedding Collection

ആദിത്യ ബിര്‍ള ഗ്രൂപ്പിൻറെ ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡാണ് ജയ്പോര്‍. ലുലു മാൾ സ്റ്റോറിലും ഓൺലൈനിലും ലഭ്യമാണ്.

ഇന്ത്യയിലെ മുൻനിര കരകൗശല ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ ജയ്‌പോർ പുതിയ വിൻറർ വെഡ്ഡിംഗ് കളക്ഷൻ അവതരിപ്പിച്ചു.
 
ലുലു മാൾ സ്റ്റോറിലും ഓൺലൈനിലും ഇവ ലഭ്യമാണ്. ഭാരതീയ കരകൗശല വൈദഗ്ദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ശേഖരത്തില്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ മുതൽ കരകൗശല ഗൃഹാലങ്കാര ശേഖരങ്ങൾ വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആദിത്യ ബിര്‍ള ഗ്രൂപ്പിൻറെ ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡാണ് ജയ്പോര്‍. മുഗൾ വസ്ത്രധാരണ രീതിയുടെ പ്രൗഢി ഉള്‍ക്കൊള്ളുന്ന അമീറ, ചന്ദേരിയിലെ പരമ്പരാഗത കരകൗശല ശേഖരത്തെ അനുസ്മരിപ്പിക്കുന്ന സാര്‍, രജപുത്ര പോഷക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പദ് മിനി എന്നിവ ഇവയില്‍ ചിലതാണ്. 

സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള രാജകീയ വസ്ത്രങ്ങളും ആക്സസറികളും ആഘോഷങ്ങൾക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്ന് ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ് ബിസിനസ് ഹെഡ് രശ്മി ശുക്ല പറഞ്ഞു.

Comments

    Leave a Comment