420 ദശലക്ഷത്തിലധികം വരുന്ന ഇ-ഗെയിമിംഗ് ശ്രേണിയിൽ ഉണ്ടാകാവുന്ന പ്രതിസന്ധികൾക്ക് ഉത്തരം കണ്ടെത്തുന്നതിന് 022 45301851 എന്ന ഹോട്ട് ലൈൻ നമ്പർ, www.epwa.in ചാറ്റ്ബോട്ട് എന്നിവയുടെ സേവനങ്ങൾ സഹായകമാകും.
രാജ്യത്ത് സുരക്ഷിതമായ ഗെയിം പ്ലെ ഉറപ്പാക്കാനും ഓൺലൈൻ ഇ - ഗെയിമിംഗ് പ്രശ്നങ്ങൾ കാലതാമസമില്ലാതെ പരിഹരിക്കുന്നതിനുമായി ഓൺലൈൻ ഗെയിംമെഴ്സിൻറെ സംഘടനയായ എസ്പോർട്ട്സ് പ്ലെയേഴ്സ് വെൽഫെയർ അസോസിയേഷൻ ( EPWA ) പുതിയ ഹോട്ടലൈൻ നമ്പറും ചാറ്റ് ബോട്ടും അവതരിപ്പിച്ചു.
ഗെയിമർമാരുടെ പ്രാതിനിധ്യവും നികുതിയും ഉൾപ്പെടെയുള്ള നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓൺലൈൻ ഗെയ്മർമാരെ സഹായിക്കുക, ഗെയിമിംഗ് വെൽനസ്സ്, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ കളിക്കാരെ സഹായിക്കുക എന്നവയിലാണ് ഞങ്ങളുടെ പ്രധാന ശ്രദ്ധയെന്നു E P W A ഡയറക്ടർ ശിവാനി ഝാ പറഞ്ഞു. ഒരു ഉപയോക്താവിൻറെ ഗെയിമിങ് അനുഭവത്തെ പ്രതികൂലമായി ബാധിക്കുന്ന അല്ലെങ്കിൽ കളിക്കുന്നതിൽ നിന്ന് അവരെ നിരുത്സാഹപ്പെടുത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ എപ്പോഴും കൂടെയുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
420 ദശലക്ഷത്തിലധികം വരുന്ന ഇ-ഗെയിമിംഗ് ശ്രേണിയിൽ ഉണ്ടാകാവുന്ന പ്രതിസന്ധികൾക്ക് ഉത്തരം കണ്ടെത്തുന്നതിന് 022 45301851 എന്ന ഹോട്ട് ലൈൻ നമ്പർ, www.epwa.in ചാറ്റ്ബോട്ട് എന്നിവയുടെ സേവനങ്ങൾ സഹായകമാകും. കളിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ സംശയങ്ങളിലും തർക്കങ്ങളിലും തീരുമാനമെടുക്കുന്നതിനുകൂടിയാണ് സംഘടന ലീഗൽ - ഹെൽത്ത് - വെൽനസ്സ് വിദഗ്ദ്ധരുടെ പിന്തുണയോടെ ഈ പദ്ധതി നടപ്പിലാക്കുന്നത്.
അവധി ദിവസങ്ങൾ ഒഴികെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ഉപയോക്താക്കൾക്ക് ഹോട്ട് ലൈനിൽ ആക്സസ് ചെയ്യാനാകും. പ്രശ്നങ്ങൾ വേഗത്തിലും ഫലപ്രദമായും പരിഹരിക്കുന്നതിന് ഹോട്ട് ലൈനിലേക്ക് വിളിക്കുകയോ അല്ലെങ്കിൽ ചാറ്റ് ബോട്ടുമായി ചാറ്റ് ചെയ്യുകയും ചെയ്യാം. സ്മാർട്ട് ഫോണുകൾ, ടാബ് ലറ്റുകൾ, ലാപ് ടോപ്പുകൾ എന്നിവ ഇതിനായി ഉപയോഗിക്കാനാകും.
2013 മുതൽ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഓൺലൈൻ ഗെയിമിംഗ് കളിക്കാരുടെ ഏക വെൽഫെയർ അസോസിയേഷനാണ് എസ്പോർട്ട് പ്ലെയേഴ്സ് വെൽഫെയർ അസോസിയേഷൻ (E P W A). രാജ്യത്തെ 24 സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്ന സംഘടന പ്രാതിനിധ്യത്തിലൂടെയും ഗവേഷണത്തിലൂടെയും ഇന്ത്യയിലെ ഓൺലൈൻ ഗവർമാരുടെയും, ഇ - സ്പോർട്സ് കളിക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഇവർ എപ്പോഴും സമർപ്പിതമാണ്.
Comments