നടക്കുന്നതിന്റെ ഗുണങ്ങൾ പൂർണമായും ലഭിക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയൊക്കെയാണ്.
നടത്തം....... എല്ലാ പ്രായക്കാര്‍ക്കും, എല്ലാത്തരം ഫിറ്റ്‌നസ് തോതുള്ളവര്‍ക്കും പിന്തുടരാവുന്ന നല്ലൊരു വ്യായാമമാണ്.
ഇന്ന് നല്ലൊരു വിഭാഗം ജനങ്ങളും പല പ്രശ്ന പരിഹാരങ്ങൾക്കുമായി ഈ വ്യായാമ മുറയെ ആണ് ആശ്രയിക്കുന്നത്. ഭക്ഷണ പാനീയങ്ങളിലൂടെ അധിമായെത്തുന്ന കാലറി കുറക്കാനും ഹൃദയത്തെ ശക്തിപ്പെടുത്താനും സന്ധിവേദന കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മാത്രമല്ല മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുത്താനും നടപ്പിലൂടെ സാധിക്കും.
നടപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമാക്കാന്‍ നാം നടത്തത്തെ മൂന്ന് ഘട്ടങ്ങളായി തിരിച്ചതിന് ശേഷം താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം .
ഒന്നാം ഘട്ടം :- മന്ദഗതിയിലുള്ള നടത്തം
പേശികള്‍ക്ക് വാം അപ്പ് കൊടുക്കുക എന്നതാണ് ഈ ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. അതിനായി നടത്തത്തിന്റെ ആദ്യ കുറച്ചു സമയം (ഒരു 10 മിനിറ്റോളം) നമ്മൾ പതിയെ നടക്കണം
രണ്ടാം ഘട്ടം :- കാലറി കത്തിക്കൽ
ഈ ഘട്ടത്തിൽ നമ്മൾ ഉദ്ദേശിക്കുന്നത് ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് കത്തിച്ചു കളയുക എന്നതാണ്. അതിനായി വേഗം കൂട്ടി നിർത്താതെ ഒരു മണിക്കൂർ കൈവീശി നടക്കണം. ഇങ്ങനെ നടക്കുമ്പോൾ ഹൃദയമിടിപ്പ് കൂടുകയും ശരീരത്തിൽ അടിഞ്ഞുകൂടിയ അമിത കലോറി കത്തിപ്പോവുകയും ചെയ്യുന്നതാണ്
അവസാനഘട്ടം :- വീണ്ടും മന്ദഗതിയിലുള്ള നടത്തം
ഈ ഘട്ടത്തിൽ 10 മിനിറ്റോളം പതിയെ നടന്ന നമ്മൾ ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് എത്തിക്കണം
ഒരു മണിക്കൂറും 20 മിനിട്ടും നീണ്ടുനിൽക്കുന്ന നടത്തത്ത് ഇങ്ങനെ മൂന്ന് ഘട്ടങ്ങളായി തിരിക്കുന്നത് സ്ഥിരത മെച്ചപ്പെടുത്താനും കരുത്തു വർദ്ധിപ്പിക്കാനും സഹായിക്കുന്നതിനോടൊപ്പം വേഗം കൂട്ടിയും കുറച്ചുമുള്ള നടത്തം മാറിമാറി ചെയ്യുന്നത് കാലറി കൂടുതൽ കത്തിക്കാൻ സഹായിക്കും. മാത്രമല്ല ഹൃദയമിടിപ്പും രക്ത ചംക്രമണവും മെച്ചപ്പെടുത്തുവാനും രക്തസമ്മർദ്ദം കുറയ്ക്കുവാനും ഈ രീതിയിലുള്ള നടപ്പ് സഹായിക്കുന്നതാണ്
Comments