നഷ്ടപ്പെടുമ്പോൾ മാത്രമാണ് അതിന്റെ ആഴം എത്രത്തോളം ആണെന്ന് മനസിലാകുന്നതെന്നും സീമ.
അഭിനയത്തിന് പുറമെ സന്നന്ധപ്രവർത്തനങ്ങളിലും ഏറെ സജീവമായ സീമ ജി നായർ മലയാളികൾക്ക് ഏറെ സുപരിചിതയാണ്. ഇന്നവർ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച ഒരു ഓർമ്മക്കുറിപ്പ് മലയാളക്കാരായാകെ ചർച്ചയാവുകയാണ്.
ഓരോന്നും നഷ്ടപ്പെടുമ്പോൾ മാത്രമാണ് അതിന്റെ ആഴം എത്രത്തോളം ആണെന്നും അതിന്റെ നഷ്ട്ടം ഒരിക്കലും നികത്താൻ പറ്റില്ലയെന്നും മനസിലാകുന്നതെന്നും സീമ കുറിപ്പിൽ പറയുന്നു.
തന്റെ അമ്മയുടെ ഓർമകൾ പങ്കുവയ്ക്കുന്ന കുറിപ്പിലാണ് സീമ നായരുടെ ഈ പരാമർശം. അമ്മ മരിച്ചിട്ട് 31 വർഷമായെന്നും ആ നെഞ്ചിൽ തല ചായ്ക്കാൻ എത്രയോ വട്ടം ആഗ്രഹിച്ചുവെന്നും അവർ പറയുന്നു. അമ്മയെ കാണാൻ വല്ലാണ്ട് ആഗ്രഹിച്ച് പോകുന്നുണ്ടെന്നും സീമ പറയുന്നുണ്ട്.
സീമ ജി നായരുടെ ഓർമ്മ കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം ...
"ഇന്നെന്റെ അമ്മ പോയിട്ട് 31 വർഷം ആവുന്നു..എത്ര പെട്ടെന്ന് കടന്നു പോകുന്നു വർഷങ്ങൾ.. ഒന്നും എഴുതാൻ പറ്റുന്നില്ല, ഓരോന്നും നഷ്ടപ്പെടുമ്പോൾ മാത്രമാണ് അതിന്റെ ആഴം എത്രത്തോളം ആണെന്നും അതിന്റെ നഷ്ട്ടം ഒരിക്കലും നികത്താൻ പറ്റില്ലയെന്നും മനസിലാകുന്നത്.. ജീവിതത്തിൽ അനുഭവങ്ങൾ ഏറിയപ്പോൾ അതൊന്നു ഇറക്കി വെക്കാൻ, നെഞ്ചിൽ ഒന്ന് തല ചായ്ക്കാൻ അമ്മ ഉണ്ടായിരുന്നുവെങ്കിൽ എത്രയോ വട്ടം ആഗ്രഹിച്ചു.. ഒരു വട്ടം കൂടി ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് എത്രവട്ടം കൊതിച്ചു.. എല്ലാം ആഗ്രഹിക്കാനല്ലെ പറ്റൂ.. പണ്ടൊന്നും അങ്ങനെ ഒരുമിച്ചുള്ള ഫോട്ടോകൾ ഒന്നും ഉണ്ടായിരുന്നില്ല, സൂക്ഷിച്ചു വെക്കാൻ അറിയില്ല.. സൂക്ഷിച്ചതൊക്കെ ചീത്തയായി പോയിരുന്നു.. ഈ ഫോട്ടോ പ്രിയപ്പെട്ട വിജീഷ് എനിക്ക് ചെയ്തു തന്നതാണ്.. വിജീഷ് നിന്നോട് ഒരുപാട് നന്ദിയുണ്ട്.. ഇന്ന് ബലിയിട്ടതിനു ശേഷം ഗുരുവായൂർ സാന്ദീപനീയിലേക്ക് പോകണം, പ്രിയപ്പെട്ട അമ്മമാരോടൊപ്പം ഒരു പിടി ചോറുണ്ണണം.. അത് കണ്ട് 'അമ്മ' സന്തോഷിക്കുന്നുണ്ടാവും.. ഞാനല്ലെ പോന്നുള്ളൂ (എന്റെ സീമ മോന് എത്ര അമ്മമാരാണ് ഉളളതെന്ന്).. എന്റെ അമ്മ കാണുന്നുണ്ടാവും എല്ലാം, എല്ലാം വല്ലാണ്ട് ആഗ്രഹിച്ചു പോകുന്നു ഒന്ന് കാണാൻ",
Comments