ഹരിദേവ് ഫോര്‍മുലേഷന്‍സിന് ആയുഷ് അംഗീകാരം

AYUSH approval for Haridev Formulations

ഭാരതത്തിന്റെ പരമ്പരാഗത ചികിത്സാ രീതികളായ ആയുര്‍വേദ, യോഗ, സിദ്ധ, യുനാനി എന്നിവയുടെ വളര്‍ച്ചയ്ക്കും ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയമാണ് ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് ആയുഷ് അംഗീകാരം നല്‍കുന്നത്.

പുനര്‍ജിത് ബ്രാന്‍ഡ് ആയുര്‍വേദ മരുന്ന് നിര്‍മ്മാതാക്കളായ ഹരിദേവ് ഫോര്‍മുലേഷന്‍സിന്റെ ലബോറട്ടറിക്ക് ആയുഷ് അംഗീകാരം.

മുവാറ്റുപുഴക്കടുത്ത് നെല്ലാട് പ്രവര്‍ത്തിക്കുന്ന ഹരിദേവ് ഫോര്‍മുലേഷന്‍സ് എന്ന ആയുര്‍വേദ മരുന്ന് നിര്‍മ്മാണ ഫാക്ടറിയില്‍ സ്ഥാപിച്ചിരിക്കുന്ന ലബോറട്ടറിക്കാണ് ആയുഷ് അംഗീകാരം.  

ഭാരതത്തിന്റെ പരമ്പരാഗത ചികിത്സാ രീതികളായ ആയുര്‍വേദ, യോഗ, സിദ്ധ, യുനാനി എന്നിവയുടെ വളര്‍ച്ചയ്ക്കും ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയമാണ് ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് ആയുഷ് അംഗീകാരം നല്‍കുന്നത്.

കേരത്തില്‍ ആയുഷ് അംഗീകരമുള്ള ലബോറട്ടറി സ്വന്തമായുള്ള ചുരുക്കം ആയുര്‍വേദ മരുന്ന് നിര്‍മ്മാതാക്കളില്‍ ഒന്നാണ് ഹരിദേവ് ഫോര്‍മുലേഷന്‍സ്. പുനര്‍ജിത് എന്ന ബ്രാന്‍ഡില്‍ ആയുര്‍വേദ മുരുന്നുകള്‍ വിപണിയില്‍ ഇറക്കുന്ന ഇവര്‍ക്കിപ്പോള്‍  ആയുര്‍വേദ, സിദ്ധ, യുനാനി മരുന്നുകളുടെയും മരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃതപദാര്‍ത്ഥങ്ങളുടെയും ഗുണനിലവാരം സൂഷ്മമായി പരിശോധിച്ച് ഉറപ്പാക്കുന്നതിന് സാധിക്കുന്നു.

1995 മുതല്‍ ആയുര്‍വേദ മരുന്ന് നിര്‍മ്മാണ വിതരണ രംഗത്തുള്ള ഹരിദേവ് ഫോര്‍മുലേഷന്‍സിന്റെ ഏറ്റവും പുതിയ ഒ.ടി.സി ഉല്‍പ്പന്നമാണ് കായകല്‍പ ചികിത്സാ രീതിയില്‍ തയ്യാറാക്കിയ ഓജസെറ്റ് ക്യാപ്‌സ്യൂള്‍സ്. കായിക താരങ്ങള്‍, ബോഡി ബില്‍ഡര്‍മാര്‍, വെയിറ്റ് ലിഫ്റ്റ്, പവര്‍ലിഫ്റ്റ്, ഗുസ്തി, ആം റസ്ലീംഗ് താരങ്ങള്‍ തുടങ്ങി ചുമട്ടുകാര്‍, ശാരീരികമായി കഠിനമായ ജോലികള്‍ ചെയ്യുന്നവര്‍ മുതല്‍ ഏവര്‍ക്കും ശാരീരിക ഷീണം, തളര്‍ച്ച, ഉന്‍മേഷക്കുറവ് എന്നിവ പരിഹരിക്കുന്നതിന് ഉതകുന്നതാണ് ഓജസെറ്റ് ക്യാപ്‌സ്യൂളുകള്‍. കേരളത്തിലെ മുഴുവന്‍ ആയുര്‍വേദ, ഇംഗ്ലീഷ് മരുന്ന് കടകളിലും ലഭ്യമാണ്.

Comments

    Leave a Comment