പറക്കലിന് ഇനി ചെലവ് കൂടും ; വിമാന ഇന്ധനത്തിന് റെക്കോർഡ് വില

Flying will Cost More; Record price for Aviation Fuel source: outwit trade

ഡൽഹിയിൽ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധന വില ഒരു കിലോ ലിറ്ററിന് 1.23 ലക്ഷം രൂപയായി ഉയർന്നു. ഈ വർഷം 61.7 ശതമാനം വർധനവാണ് വിമാന ഇന്ധന വിലയിൽ ഉണ്ടായിരിക്കുന്നത്.

ഡൽഹി : വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ  (aviation turbine fuel) വില അഞ്ച് ശതമാനം വർധിപ്പിച്ചു. തുടർച്ചയായ ഒൻപതാമത്തെ തവണയാണ് ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധന വില വർധിക്കുന്നത്. 

ഡൽഹിയിൽ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധന വില ഒരു കിലോ ലിറ്ററിന് 1.23 ലക്ഷം രൂപയായി ഉയർന്നു. ഈ ജനുവരി ഒന്നിന് കിലോലിറ്ററിന് 72,062 രൂപയായിരുന്ന എടിഎഫ് വിലയാണ് 1.23 ലക്ഷം രൂപയായി ഉയർന്നത്.   ഈ വർഷം മാത്രം 61.7 ശതമാനം വർധനവാണ് വിമാന ഇന്ധന വിലയിൽ ഉണ്ടായിരിക്കുന്നത്. 

എല്ലാ മാസവും ഒന്നാം തിയതിയും പതിനാറാം തിയതിയുമാണ് വിമാന ഇന്ധന വില പരിഷ്കരിക്കാറുള്ളതെങ്കിലും അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് അടിസ്ഥാനമാക്കി  ഇന്ധന വില ദിവസവും പരിഷ്കരിക്കാറുണ്ട്. ഏപ്രിൽ ഒന്നിന് രണ്ട് ശതമാനം വർധനവാണ് ഇന്ധന വിലയിൽ ഉണ്ടായത്. 2022 വര്ഷം തുടങ്ങിയത് മുതല്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും എടിഎഫ് വിലയിൽ  വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇന്ധനത്തിൽ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് എന്നുള്ളതുകൊണ്ട് റഷ്യ ഉക്രൈൻ യുദ്ധം വില കുത്തനെ ഉയരാനുള്ള ഒരു പ്രധാനകാരണമായി കണക്കാക്കുന്നു. പ്രാദേശിക നികുതിയെ ആശ്രയിച്ച്, ഓരോ സംസ്ഥാനത്തിനും നിരക്കുകള്‍ വ്യത്യാസപ്പെടാം. 

Comments

    Leave a Comment