എൽ ഐ സി : ഓഹരി വിപണി അരങ്ങേറ്റത്തിൽ തന്നെ ഐപിഒ വിലയേക്കാൾ 8% താഴ്ന്നു.

On market debut LIC stock closes 8% lower to IPO price

എൽഐസി സ്റ്റോക്ക് ബിഎസ്ഇയിലെ ഐപിഒ ഇഷ്യൂ വിലയായ 949 രൂപയേക്കാൾ 7.75 ശതമാനം താഴ്ന്ന് 875.45 രൂപയിൽ അവസാനിച്ചു. പ്രവചനാതീതമായ വിപണി സാഹചര്യങ്ങൾ കാരണം എൽഐസി ലിസ്റ്റിംഗ് ദുർബലമാണെന്ന് DIPAM സെക്രട്ടറി പറയുന്നു. മെയ് 4 ന് ആരംഭിച്ച് മെയ് 9 ന് അവസാനിച്ച ഐ പി ഒ യിൽ എൽഐസി അതിന്റെ ഓഹരികൾ 902- 949 രൂപ പ്രൈസ് ബാൻഡിൽ വാഗ്ദാനം ചെയ്തിരുന്നു.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (LIC) ഓഹരികൾ ആദ്യദിനം തന്നെ അവരുടെ ഐപിഒ ഇഷ്യൂ വിലയേക്കാൾ 8 ശതമാനം ഇടിവ് ക്ലോസ് ചെയ്തു. എൽഐസി സ്റ്റോക്ക് ബിഎസ്ഇയിലെ ഐപിഒ ഇഷ്യൂ വിലയായ 949 രൂപയേക്കാൾ 7.75 ശതമാനം താഴ്ന്ന് 875.45 രൂപയിൽ അവസാനിച്ചു.

ഇന്ന് രാവിലെ 867.20 രൂപയ്ക്കാണ് ഓഹരി ലിസ്റ്റ് ചെയ്തത്. അങ്ങനെ നോക്കുമ്പോൾ ഇന്നത്തെ ലിസ്റ്റിംഗ് വിലയെക്കാൾ 0.95 ശതമാനം അല്ലെങ്കിൽ 8.25 രൂപ ഉയർന്ന് 875.45 രൂപയിൽ ആണ്  സ്റ്റോക്ക് ക്ലോസ് ചെയ്തത്. ബിഎസ്ഇയിൽ എൽഐസിയുടെ വിപണി മൂല്യം 5.53 ലക്ഷം കോടി രൂപയിൽ അവസാനിച്ചു.

കമ്പനിയുടെ മൊത്തം 27.53 ലക്ഷം ഓഹരികൾ മാറിയപ്പോൾ  245.34 കോടി രൂപ വിറ്റുവരവുണ്ടായി. കമ്പനി അതിന്റെ ഓഹരികൾ 902- 949 രൂപ പ്രൈസ് ബാൻഡിൽ വാഗ്ദാനം ചെയ്ത  IPO മെയ് 4 ന് തുറന്ന് മെയ് 9 ന് അവസാനിച്ചു. അവസാന ദിവസം (മെയ് 9) IPO 2.95 തവണ സബ്‌സ്‌ക്രൈബുചെയ്‌തിരുന്നു.

പ്രവചനാതീതമായ വിപണി സാഹചര്യങ്ങൾ കാരണം എൽഐസി ലിസ്റ്റിംഗ് ദുർബലമാണെന്ന് DIPAM സെക്രട്ടറി  പറയുന്നു.

എൻഎസ്ഇ  ഓഹരി വിപണിയിൽ 872 രൂപയ്ക്ക് ലിസ്റ്റ് ചെയ്തതിന് ശേഷം ഇഷ്യു വിലയെ അപേക്ഷിച്ച് 8 ശതമാനം ഇടിഞ്ഞ് 873 രൂപയിൽ ക്ലോസ് ചെയ്തു. . കമ്പനിയുടെ വിപണി മൂല്യം 5.52 ലക്ഷം കോടി രൂപയാണ്.

Comments

    Leave a Comment