പി വി ആർ പ്രതിമാസ സിനിമ സേവനമായ പാസ്പോർട്ടിൻറെ രണ്ടാം പതിപ്പ് പുറത്തിറക്കി.

PVR has launched the second edition of its monthly movie service Passport.

തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പ്രതിമാസം നാല് സിനിമകൾ 349 രൂപയ്ക്ക് കാണാനാകും എന്നതാണ് ഇതിൻറെ സവിശേഷത.

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്സ്  ശൃംഖലയായ പിവിആർ പ്രതിമാസ സിനിമ സേവനമായ പാസ്പോർട്ടിൻറെ രണ്ടാം പതിപ്പ് പുറത്തിറക്കി.

കൂടുതൽ ഉപഭോക്തൃ സൗഹൃദവും ആവേശകരവുമായ സവിശേഷതകളും ഏതാനും വ്യവസ്ഥകളും  നിറഞ്ഞതാണ് രണ്ടാം പതിപ്പ്. രാജ്യത്തുടനീളം ലഭ്യമായ ഈ സംവിധാനം ഉപയോഗിച്ച് വരിക്കാർക്ക് താങ്ങാവുന്ന നിരക്കിൽ സിനിമകൾ ആസ്വദിക്കാം. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പ്രതിമാസം നാല് സിനിമകൾ 349 രൂപയ്ക്ക് കാണാനാകും എന്നതാണ് ഇതിൻറെ സവിശേഷത. 

മറ്റൊരാൾക്ക് ടിക്കറ്റ് വാങ്ങാനും റെഡീം ചെയ്യുന്നതിനും, 1047 രൂപ നൽകി മൂന്നു മാസത്തെ സബ്സ്ക്രി പ്ക്ഷൻ എടുത്ത് 350 രൂപയുടെ ഫുഡ് വൗച്ചർ സൗജന്യമായി ലഭിക്കുന്ന ഓപ്ഷനും ഇതിൽ ഉണ്ടെന്ന് കമ്പനി കോ സി ഇ ഓ ഗൗതം ദത്ത പറഞ്ഞു.

വരും മാസങ്ങളിൽ പാസ്പോർട്ട് വരിക്കാർക്ക്  വൈവിധ്യമാർന്ന സിനിമകളുടെ മികച്ച നിര തന്നെ ആസ്വദിക്കാനുള്ള അവസരമാണ് ലഭിക്കുക. പുഷ്പ 2, സിംങ്കം എഗൈൻ, മൈദാൻ, ജിഗ്ര, വെൽക്കം ടു ദ ജംഗിൾ, സ് ട്രി 2 തുടങ്ങിയ ചിത്രങ്ങളാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഗോഡ് സില്ല എക്സ് കോങ്ങ്, ദി ന്യൂ എമ്പയർ, ദി ഫാൾ ഗൈ, ഫ്യൂറിയോസ, എ മാഡ് മാക്സ് സാഗ, ഡെഡ് പൂൾ ആൻറ് വോൾവറിൻ,  കിംഗ് ഡം  ഓഫ് ദി പ്ലാനറ്റ് ഓഫ് ദി ഏപ്സ്, ക്വയറ്റ് പ്ലേസ്, ഡേ വൺ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളും ഈ  ലിസ്റ്റിൽ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

Comments

    Leave a Comment