അര്‍ഹരായ 30 കുട്ടികള്‍ക്ക് പഠനവും, താമസവും, ഭക്ഷണവും ഉള്‍പ്പെടെ സൗജന്യമായി നല്‍കുന്നു. ആധുനിക കാലഘട്ടത്തില്‍ ഏറ്റവും തൊഴില്‍ സാധ്യതയുള്ള ലോജിസ്റ്റിക്സ് ആന്റ് എസ്.സി.എം ഡിപ്ലോമ, പി ജി ഡിപ്ലോമ എന്നീ കോഴ്സുകളാണ് എറണാകുളത്ത് ഏലൂരിലുള്ള ഫാല്‍ക്കണില്‍ ആരംഭിക്കുന്നത്. ദേശീയവും അന്തര്‍ദ്ദേശീയവുമായ ഏജന്‍സികളുടെ ( FIATA, STED, FICS-UK ) അംഗീകാരമുള്ള കോഴ്സുകളാണ് ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്നത്.
പഠനത്തോടൊപ്പം സ്കോളർഷിപ്പും ജോലിയുമായി വിദ്യാഭാരതി.

കൊച്ചി: കേരളത്തിലെ തന്നെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കമ്പനിയായ ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് ലോജിസ്റ്റിക്‌സില്‍ പ്രാവീണ്യമുള്ള ഒരു കൂട്ടം യുവജനങ്ങളെ വാര്‍ത്തെടുക്കണം എന്ന ഉദ്ദേശത്തോടെ ഒരു പുതിയ സംരംഭം ആരംഭിക്കുന്നു.
വല്ലാർപാടം പദ്ധതിക്ക് മുൻപ്, 2007ൽ കേരളത്തിൽ ആദ്യമായി ലോജിസ്റ്റിക്സ് കോഴ്‌സുകൾ തുടങ്ങിയത് ഫാൽക്കൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സ് ആയിരുന്നു. പിന്നീട് ലോജിസ്റ്റിക്സിൽ BBA, MBA തുടങ്ങിയ കോഴ്‌സുകൾ ആരംഭിച്ചപ്പോഴാണ് ഫാൽക്കണിൽ നിന്നും വിദ്യാഭാരതിയിലേക്ക് ഈ കോഴ്‌സുകൾ മാറ്റിയത്. എന്നാൽ ലോജിസ്റ്റിക് രംഗത്ത് കഴിവുള്ള പ്രൊഫഷണൽസിന്റെ ഇപ്പോഴുള്ള ലഭ്യതക്കുറവ് നികത്തുന്നതിന് കൂടി വേണ്ടിയാണു ഫാൽക്കൺ ഇപ്പോൾ ഈ പദ്ധതി വീണ്ടും ആരംഭിക്കുന്നത്.
ഫാൽക്കണിൽ തന്നെ ഇന്റേൺഷിപ്പും പ്ലെയ്സ്മെന്റും ലഭിക്കുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ആധുനിക കാലഘട്ടത്തില്‍ ഏറ്റവും തൊഴില്‍ സാധ്യതയുള്ള ലോജിസ്റ്റിക്സ് ആന്റ് എസ്.സി.എം ഡിപ്ലോമ, പി ജി ഡിപ്ലോമ എന്നീ കോഴ്സുകളാണ് എറണാകുളത്ത് ഏലൂരിലുള്ള ഫാല്‍ക്കണില്‍ ആരംഭിക്കുന്നത്. ദേശീയവും അന്തര്‍ദ്ദേശീയവുമായ ഏജന്‍സികളുടെ ( FIATA, STED, FICS-UK ) അംഗീകാരമുള്ള കോഴ്സുകളാണ് ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്നത്.
ഡിപ്ലോമ ,പിജി ഡിപ്ലോമ തലങ്ങളില്‍ ദേശീയ , അന്തര്‍ദേശീയ അംഗീകാരമുള്ള സര്‍ട്ടിഫിക്കേഷനും ഇന്റേണ്‍ഷിപ്പും ചേര്‍ത്ത് നിശ്ചിത കാലയളവിലേക്കാണ് കോഴ്‌സസ് വിഭാവനം ചെയ്തിരിക്കുന്നത്. കോഴ്‌സുകളുടെ കാലാവധി ഡിപ്ലോമ 12 മാസവും പിജി ഡിപ്ലോമ 18 മാസവും ആണ്. ഫാല്‍ക്കണില്‍ തന്നെ ഇന്റേണ്‍ഷിപ്പും ട്രെയിനിങ്ങും നല്‍കുന്നത്.
ഈ പദ്ധതിയിലൂടെ അര്‍ഹരായ 30 കുട്ടികള്‍ക്ക് പഠനവും, താമസവും, ഭക്ഷണവും ഉള്‍പ്പെടെ സൗജന്യമായി നല്‍കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് ഈ സ്കോളർഷിപ് പദ്ധതി. അര്‍ഹരായ കുട്ടികള്‍ സാമ്പത്തിക വരുമാനം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. റേഷന്‍കാര്‍ഡിനൊപ്പം വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കേറ്റാണ് സമര്‍പ്പിക്കേണ്ടത്.
മറ്റു കുട്ടികള്‍ക്ക് ഇന്റേണ്‍ഷിപ്പ് സൗകര്യത്തോടുകൂടി ഈ കോഴ്‌സുകളില്‍ നിശ്ചിത ഫീസ് അടച്ച് ചേരാവുന്നതാണ്. വിദ്യാഭാരതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനുമായി സഹകരിച്ചാണ് ഫാല്‍ക്കണില്‍ പുതിയ കോഴ്സ് ആരംഭിക്കുന്നത്. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫാല്‍ക്കണിലും മറ്റു കമ്പനികളിലും പ്ലേസ്‌മെന്റ് സൗകര്യവും നല്‍കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447055444 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Comments