കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട് - സൗജന്യ തൊഴില്‍ പരിശീലനവും ജോലിയും

Free job training and employment by Kuttukkaran Institute

ഓട്ടോമൊബൈല്‍ മെക്കാനിക്കല്‍ (ബി.ടെക്, ഐ.ടി.ഐ, ഡിപ്ലോമ, വി.എച്ച്.എസ്.സി, കെ.ജി.സി.ഇ) എന്നീ ട്രേഡുകളില്‍ പാസായ ഒ.ബി.സി വിദ്യര്‍ത്ഥികള്‍ക്ക് പ്രതിമാസം 4000/- രൂപ സ്‌റ്റൈപ്പെന്‍ഡോടു കൂടെ ജോബ് ഗ്യാരണ്ടി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി : സംസ്ഥാന പിന്നാക്ക സമുദായ വികസന വകുപ്പ് നടപ്പിലാക്കുന്ന ജോബ് ഗ്യാരണ്ടി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓട്ടോമൊബൈല്‍ മെക്കാനിക്കല്‍ (ബി.ടെക്, ഐ.ടി.ഐ, ഡിപ്ലോമ, വി.എച്ച്.എസ്.സി, കെ.ജി.സി.ഇ) എന്നീ ട്രേഡുകളില്‍ പാസായ ഒ.ബി.സി വിദ്യര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.


എട്ട് മാസമാണ് പഠന കാലാവധി.പ്രതിമാസം 4000/- രൂപ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും. എറണാകുളത്തും പാലക്കാടുമാണ് സെന്ററുകള്‍. 

പരിശീലനത്തിനായുള്ള അഭിമുഖം നവം.5ന് എറണാകുളത്തും നവം.6ന് പാലക്കാടും നടത്തപ്പെടുന്നു. രജിസ്‌ട്രേഷനായി വിളിക്കുക - 9846019500, 0484-2390516

Comments

    Leave a Comment