കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (DA) ഉയർത്തും.

Government raises Dearness Allowance of Central Govt Employees

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്ര മന്ത്രി സഭാ യോഗത്തിൽ വിലക്കയറ്റം നികത്താൻ അധിക ഗഡു ഡിഎ അനുവദിക്കാനുള്ള നിർദേശം അംഗീകരിച്ചു. ഏകദേശം 47.68 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.62 ലക്ഷം വരുന്ന പെൻഷൻകാർക്കും ഈ നിരക്ക് ബാധകമായിരിക്കും.

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (DA) ഉയർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

ക്ഷാമബത്ത (DA) അടിസ്ഥാന ശമ്പളത്തിന്റെ 38 ശതമാനമായി വർധിപ്പിക്കുന്നതിനുള്ള നിർദ്ദേശത്തിന് ഇന്ന് മന്ത്രിസഭ അംഗീകാരം നൽകി. നേരത്തെ ഇത് അടിസ്ഥാന ശമ്പളത്തിന്റെ 34 ശതമാനമായിരുന്നു. 2022 ജൂലൈ ഒന്ന് മുതലാണ് പുതിയ ക്ഷാമബത്ത (DA) പ്രാബല്യത്തിൽ വരുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്ര മന്ത്രി സഭാ യോഗത്തിൽ വിലക്കയറ്റം നികത്താൻ അധിക ഗഡു ക്ഷാമബത്ത (DA) അനുവദിക്കാനുള്ള നിർദേശം അംഗീകരിച്ചു.

ഏകദേശം 47.68 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.62 ലക്ഷം വരുന്ന  പെൻഷൻകാർക്കും ഈ നിരക്ക് ബാധകമായിരിക്കും. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധിപ്പിക്കുന്നതിലൂടെ പ്രതിവർഷം 6,591.36 കോടി രൂപയും പെൻഷൻകാർക്കുള്ള ക്ഷാമബത്ത നല്കാൻ 6,261.20 കോടി രൂപയും സർക്കാരിന് ചെലവ് വരും. 

എല്ലാ വർഷവും ജനുവരി 1, ജൂലൈ 1 തീയതികളിൽ കേന്ദ്ര സർക്കാർ ക്ഷാമബത്ത പരിഷ്കരിക്കാറുണ്ടെങ്കിലും ഇതിന്റെ അംഗീകാരം മാർച്ച്, സെപ്തംബർ മാസങ്ങളിലാണ് പ്രഖ്യാപിക്കാറുള്ളത്. 
 
ഇതിനു മുൻപ് 2022 ജനുവരി 1 ന് കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുള്ള ക്ഷാമബത്ത (DA) അടിസ്ഥാന ശമ്പളത്തിന്റെ 31 ശതമാനത്തിൽ നിന്ന് 34 ശതമാനമായി വർധിപ്പിക്കാൻ നൽകിയ  നിർദേശത്തിന് 2022 മാർച്ചിൽ ആണ് മന്ത്രിസഭ അംഗീകാരം നൽകിയത്.  എന്നാൽ ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തെ കുടിശിക അന്ന് സർക്കാർ, ജീവനക്കാർക്ക് നൽകിയിരുന്നു. അതുപോലെ ഈ പ്രാവശ്യവും ജൂലൈ മുതൽ ലഭിക്കാനുള്ള ക്ഷാമബത്തയുടെ കുടിശ്ശികയും ജീവനക്കാർക്ക് ലഭിക്കും. 

Comments

    Leave a Comment