ജൂലൈ 14 ന് അവസാനിക്കും
ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 12 ന് ആരംഭിക്കും. രണ്ട് ദിവസത്തെ സെയിൽ ജൂലൈ 14 ന് അവസാനിക്കും.
പ്രൈം അംഗങ്ങൾക്ക് മാത്രമായി ലഭ്യമാകുന്ന 72 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ വിൽപനയിൽ സ്മാർട്ട്‌ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ, ഫാഷൻ, ഗാർഹിക അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ കിഴിവുകൾ ഉണ്ടായിരിക്കും.
40% വരെ ആകർഷകമായ കിഴിവുകൾ ആമസോൺ വാഗ്ദാനം ചെയ്യുന്നു. ആമസോൺ ഇതിനകം പ്രീ-ഡീലുകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, ഈ പ്രീ-ഡീലുകൾ പ്രൈം അംഗങ്ങൾക്ക് മാത്രമുള്ളതാണ്. വിൽപന ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രൈം അംഗങ്ങൾക്ക് സൈറ്റിലേക്ക് പ്രവേശിക്കാനും സാധനങ്ങൾ വാങ്ങാനും സാധിക്കും.
സാംസങ്, ലെനോവോ, ആപ്പിൾ തുടങ്ങിയ മുൻനിര ബ്രാൻഡുകൾ വിൽപനയുടെ ഭാഗമാണ്. ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഹെഡ്‌ഫോണുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങി ബജറ്റ് ഫ്രണ്ട്‌ലി ഇലക്രോണിക്ക്സ് ഉപകരണങ്ങൾ മുതൽ പ്രീമിയം ഗാഡ്‌ജെറ്റുകൾ വരെ വിൽപനയിലുണ്ട്.
മുൻനിര ഫർണിച്ചർ ബ്രാൻഡുകളിലും ഹോം ഡെക്കർ ബ്രാൻഡുകളും കുറഞ്ഞത് 50% കിഴിവ് വാഗ്ദാനം ചെയ്യുന്നതിനാൽ ഫർണിച്ചറുകൾ, കിടക്കകൾ, വാർഡ്രോബുകൾ അല്ലെങ്കിൽ റെക്ലിനറുകൾ എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവണാവസരാമയിരിക്കും
പ്രൈം അംഗങ്ങൾക്ക് ഐസിഐസിഐ, എസ്ബിഐ എന്നിവയിൽ നിന്നുള്ള ബാങ്ക് ഓഫറുകൾക്കൊപ്പം 24 മാസം വരെ നീണ്ടുനിൽക്കുന്ന ആകർഷകമായ നോ-കോസ്റ്റ് ഇഎംഐ പ്ലാനുകളും ഉപയോഗിച്ച് അധിക ലാഭം നേടാം.
Comments