കേരളം : എല്ലാ മന്ത്രിമാർക്കും ഔദ്യോഗിക വെബ്സൈറ്റ്‌ നിലവിൽ വന്ന ആദ്യ സംസ്ഥാനം.

Kerala: The first state to have an official website for all ministers.

പൊതുജനങ്ങളിലേക്ക് സർക്കാർ സംവിധാനങ്ങളും മന്ത്രി തലത്തിൽ നടക്കുന്ന ദൈനംദിന പ്രവർത്തനങ്ങളും കൃത്യമായും സമഗ്രമായും വേഗത്തിലെത്തിക്കുവാൻ തക്ക രീതിയിലാണ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ് സൈറ്റുകളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

പൊതുജനങ്ങളിലേക്ക് സർക്കാർ സംവിധാനങ്ങളും മന്ത്രി തലത്തിൽ നടക്കുന്ന ദൈനംദിന പ്രവർത്തനങ്ങളും കൃത്യമായും സമഗ്രമായും വേഗത്തിലെത്തിക്കുവാൻ തക്ക രീതിയിലാണ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എല്ലാ മന്ത്രിമാർക്കും ഔദ്യോഗിക വെബ്സൈറ്റ്‌ നിലവിൽ വന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

മന്ത്രി തലത്തിൽ നടക്കുന്ന പ്രവർത്തങ്ങൾ ജനങ്ങളിലേക്ക്  എത്തിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ സർക്കാർ സേവനങ്ങൾ, പദ്ധതികൾ, ആനുകൂല്യങ്ങൾ, അവകാശങ്ങൾ തുടങ്ങിയവയുടെ അറിയിപ്പുകൾ  ലഭ്യമാകുന്നതാണ്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ നേതൃത്വത്തിൽ സിഡിറ്റിന്‍റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്തതാണ് ഈ വെബ്സൈറ്റുകൾ. 

ഓരോ മന്ത്രിമാരുടെയും പ്രൊഫൈൽ, കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ പ്രവർത്തനങ്ങൾ,  ഓഫീസ്‌ വിവരം, ഫോട്ടോ ഗാലറി, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, പ്രസംഗങ്ങൾ, ലേഖനങ്ങൾ, വകുപ്പുകളുടെ സൈറ്റുകളിൽ പ്രവേശിക്കാനുള്ള സംവിധാനം എന്നിവ ഉൾപ്പടെ വിപുലമായ സംവിധാനങ്ങളോടെയാണ് വെബ്‌സൈറ്റുകൾ ഒരുക്കിയിട്ടുള്ളത്. ഓരോ ദിവസമുള്ള വാർത്തകൾ, പുത്തൻ പദ്ധതികൾ, മന്ത്രി തലത്തിൽ നൽകുന്ന അറിയിപ്പുകൾ തുടങ്ങിയവ നൽകാൻ പ്രത്യേക സംവിധാനവും, ഇക്കാര്യങ്ങൾ സമയാസമയം പുതുക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മന്ത്രിതല പ്രവർത്തനങ്ങൾ സുതാര്യവും സമഗ്രവുമായി ജന സമൂഹത്തിലെത്തിക്കുന്ന ഒരു മികച്ച ഡിജിറ്റൽ സംവിധാനമായി ഈ വെബ്സൈറ്റുകൾ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Comments

    Leave a Comment