9000 കോടിയുടെ 405 പദ്ധതികൾ ; ലക്‌ഷ്യം പൊതുമേഖലയെ ശക്തിപ്പെടുത്തൽ : മന്ത്രി പി രാജീവ്

405 projects worth Rs 9000 crore; Aim to strengthen the public sector: Minister P Rajeev

405 പ്രത്യേക പദ്ധതികളിലായി സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ 41 പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി 9000 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഹ്രസ്വ, ഇടക്കാല, ദീർഘകാല പദ്ധതികളാണ് നടപ്പാക്കുകയെന്നും ഇതിനു വേണ്ടി റിയാബിന് കീഴിൽ പ്രോജക്ട് മാനേജ്മെന്റ് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പൊതുമേഖലയെ ശക്തിപ്പെടുത്താൻ സമഗ്രയജ്ഞവുമായി വ്യവസായമന്ത്രി പി രാജീവ്.

405 പ്രത്യേക പദ്ധതികളിലായി സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ 41 പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി 9000 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

ഹ്രസ്വ, ഇടക്കാല, ദീർഘകാല പദ്ധതികളായിട്ടാണ് ഇവ നടപ്പാക്കുകയെന്നും  ഇതിനു വേണ്ടി റിയാബിന് കീഴിൽ പ്രോജക്ട് മാനേജ്മെന്റ് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഗ്രേഡിങ് അടക്കം ഏർപ്പെടുത്തുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാ ണെന്ന് പറഞ്ഞ മന്ത്രി, ഇതിനായുള്ള മാനദണ്ഡങ്ങൾ മൂന്നംഗ സമിതി നിശ്ചയിക്കുമെന്നും അറിയിച്ചു.


സംസ്ഥാന സർക്കാരും ജീവനക്കാരും ഉന്നയിച്ച എതിർപ്പുകൾ പാടേ അവഗണിച്ച് സ്വകാര്യവത്കരണ നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സിനായി സംസ്ഥാനസർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി അടക്കമുള്ള കാര്യങ്ങളുടെ റിപ്പോർട്ട് തേടിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.സ്വകാര്യവത്കരണ നീക്കത്തിനെതിരെ സംയുക്ത തൊഴിലാളി സംഘടനയും പ്രതിഷേധത്തിലാണ്.നേരത്തെ കേന്ദ്രസർക്കാർ ഹിന്ദുസ്ഥാൻ ലാറ്റെക്സ് വിൽക്കാനുള്ള നടപടികളിലേക്ക് കടക്കുകയും 100 ശതമാനം ഓഹരി വിൽക്കുന്നതിന് താത്പര്യ പത്രം ക്ഷണിച്ച്  പത്രപരസ്യവും നൽകിയിരുന്നു.

Comments

    Leave a Comment