ഇന്ത്യയുടെ മൊത്തത്തിലുള്ള ലിംഗാനുപാതം ഇപ്പോൾ വികസിത രാജ്യങ്ങളിൽ കാണുന്ന തലത്തിലാണ്. ഇന്ത്യയിൽ ഓരോ 1000 പുരുഷൻമാർക്കും 1020 സ്ത്രീകളുണ്ട്. പക്ഷെ ജനനസമയത്തെ ലിംഗാനുപാതം ഇപ്പോഴും 1000 പുരുഷന് 929 സ്ത്രീകൾ എന്ന നിലയിലാണ്.നഗര കേന്ദ്രങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ സ്ത്രീപുരുഷ അനുപാതം മികച്ചത്.
ഇന്ത്യയുടെ മൊത്തത്തിലുള്ള ലിംഗാനുപാതം ഇപ്പോൾ വികസിത രാജ്യങ്ങളിൽ കാണുന്ന അതെ തലത്തിലാണ് എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പക്ഷെ ജനനസമയത്തെ ലിംഗാനുപാതം ഇപ്പോഴും പ്രതീക്ഷിക്കുന്നതിലും താഴെയായി തുടരുന്നു. അഞ്ചാമത്തെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ (എൻഎഫ്എച്ച്എസ്) കണക്കുകൾ പ്രകാരം നഗര കേന്ദ്രങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ സ്ത്രീപുരുഷ അനുപാതം മികച്ചതാണെന്ന് കണ്ടെത്തി.
NFHS 2019-2021 സൂചിപ്പിക്കുന്നത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ലിംഗാനുപാതത്തിൽ ഇന്ത്യ ഗണ്യമായ മുന്നേറ്റം നടത്തിയെന്നാണ്. പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഓരോ 1000 പുരുഷൻമാർക്കും 1020 സ്ത്രീകളുണ്ട്. 2015-16 ൽ ലിംഗാനുപാതം 991 ആയിരുന്നു.
13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇപ്പോഴും സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരുണ്ടെന്ന് പഠനം കാണിക്കുന്നു. ഗ്രാമവും നഗരവും തമ്മിലുള്ള വിശകലനത്തിൽ, 14 സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ ലിംഗാനുപാതം പുരുഷന്മാർക്ക് അനുകൂലമായി കാണപ്പെട്ടപ്പോൾ 22 സംസ്ഥാനങ്ങളിൽ നഗരപ്രദേശങ്ങളിലെ പുരുഷന്മാർക്ക് അനുകൂലമായമായിരുന്നു ലിംഗാനുപാതം. മെഡിക്കൽ സൗകര്യങ്ങൾ ഇനിയും എളുപ്പത്തിൽ ലഭ്യമാകാത്തതിനാൽ പിന്നാക്ക സംസ്ഥാനങ്ങളിലും ജില്ലകളിലും സ്ത്രീ-പുരുഷ അനുപാതം മെച്ചപ്പെട്ടതായി നിരീക്ഷിക്കപ്പെട്ടപ്പോൾ ഇവ ലഭ്യമാകുന്ന ജില്ലകളിൽ ലിംഗഭേദം കൂടുകയും ലിംഗാനുപാതം കുറയുകയും ചെയ്യുന്നതായി ഓക്സ്ഫാമിലെ ഗവേഷണ ഉപദേഷ്ടാവ് അമിതാഭ് കുണ്ടു പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും മോശം ഗ്രാമീണ ലിംഗാനുപാതം ഡൽഹിയിലാണ്. ഇവിടെ ഓരോ 1000 പുരുഷൻമാർക്കും 859 സ്ത്രീകൾ മാത്രമാണ് ഉള്ളത്.1,000 പുരുഷന്മാർക്ക് 775 സ്ത്രീകൾ ഉള്ള കേന്ദ്രഭരണ പ്രദേശമായ ദാദ്ര, നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിൽ ഏറ്റവും മോശം നഗര ലിംഗാനുപാതം. 2015-16 നെ അപേക്ഷിച്ച് ആറ് സംസ്ഥാനങ്ങളിൽ ലിംഗാനുപാതത്തിൽ കുറവുണ്ടായതായും ഡാറ്റ സൂചിപ്പിക്കുന്നു.
ജനനസമയത്തെ ലിംഗാനുപാതം ഇപ്പോഴും 1000 പുരുഷന് 929 സ്ത്രീകൾ എന്ന നിലയിലാണ്. 2015-16 ലെ 919 ൽ നിന്ന് ഒരു പുരോഗതി ഉണ്ടെങ്കിലും 1,000 പുരുഷ ജനനങ്ങൾക്ക് 952 സ്ത്രീ ജനനങ്ങൾ എന്ന സ്വാഭാവിക മാനദണ്ഡത്തേക്കാൾ കുറവാണ്. ജനനസമയത്ത് ലിംഗാനുപാതം കുറയുന്നത് ഗർഭധാരണത്തിനു മുമ്പുള്ളതും പ്രസവത്തിനു മുമ്പുള്ളതുമായ ഡയഗ്നോസ്റ്റിക് ടെക്നിക് മാനദണ്ഡൾ ശക്തിപ്പെടുത്തേണ്ടതിന്റെ അടിയന്തിര ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.
ജനനസമയത്ത് ലിംഗാനുപാതം കുറയുന്നത് മൊത്തത്തിലുള്ള ലിംഗാനുപാതം വഷളാകുന്നതിനെ സൂചിപ്പിക്കുന്നില്ല.ജനനസമയത്തെ ലിംഗാനുപാതവും മൊത്തത്തിലുള്ള ലിംഗാനുപാതവും മൈഗ്രേഷൻ സ്ട്രീമുകളുടെ അടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ജനനസമയത്ത് കുറഞ്ഞുവരുന്ന ലിംഗാനുപാതത്തിൽ നിന്ന് നേരിട്ട് മൊത്തത്തിലുള്ള ലിംഗാനുപാതം മനസ്സിലാക്കാൻ കഴിയില്ല എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തിലെ ജനസംഖ്യാ ഗവേഷണ കേന്ദ്രം മേധാവി സുരേഷ് ശർമ്മ പറയുന്നു
19 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ സ്വാഭാവിക നിലവാരത്തേക്കാൾ ലിംഗാനുപാതം കുറവാണെന്നും, ജനനസമയത്തെ ലിംഗാനുപാതം ഗ്രാമീണ കേന്ദ്രങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിൽ കൂടുതൽ വളച്ചൊടിച്ചതായും വിശകലനം സൂചിപ്പിക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ സ്വാഭാവിക നിലവാരത്തേക്കാൾ മോശമായ ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നഗരപ്രദേശങ്ങളിലെ ഇരുപത്തിയൊമ്പത് സംസ്ഥാനങ്ങൾക്ക് സ്വാഭാവിക നിലവാരത്തേക്കാൾ ജനനസമയത്ത് ലിംഗാനുപാതം കുറവാണ്.














Comments