കേന്ദ്രീയ വിദ്യാലയങ്ങളിലും, നവോദയ വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥി അധ്യാപക അനുപാതം പുനക്രമീകരിക്കുമെന്ന് ചടങ്ങില്‍ സാമൂഹ്യ നീതി- ശാക്തികരണ വകുപ്പ് സഹ മന്ത്രി എ.നാരായണ സ്വാമി പറഞ്ഞു.
കൊച്ചി : കൊച്ചിയില്‍ കസ്റ്റംസിന്റെ ആഭിമുഖ്യത്തില്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പതിനൊന്നാമത് റോസ്ഗാര്‍ മേളയില്‍ 63 ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ വാഗ്ദാന പത്രിക വിതരണം ചെയ്തു.
സെന്‍ട്രല്‍ ടാക്‌സസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ ചീഫ് കമ്മീഷണര്‍ മനോജ് കുമാര്‍ അറോറ അധ്യക്ഷത വഹിച്ച ചടങ്ങ് കേന്ദ്ര സാമൂഹ്യ നീതി- ശാക്തികരണ വകുപ്പ് സഹ മന്ത്രി എ.നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. വിവധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള തൊഴില്‍ വാഗ്ദാന പത്രികയുടെ വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളിലും, നവോദയ വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥി അധ്യാപക അനുപാതം പുനക്രമീകരിക്കുമെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു.
മേളയുടെ ദേശീയ തല ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ജനസേവന സന്നദ്ധരും കര്‍മ്മശേഷിയുമുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുകയും അവര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുക എന്ന പദ്ധതിയുടെ ഭാഗമായാണ് റോസ്ഗാര്‍ മേള നടപ്പിലാക്കുന്നത്. 5.5 ലക്ഷം പേര്‍ക്ക് ഇതിനോടകം തൊഴില്‍ നല്‍കിക്കഴിഞ്ഞുവെന്ന് പ്രധാന മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഈ മേളയിലൂടെ വിവിധ വകുപ്പുകളിലായി രാജ്യമൊട്ടാകെ 51000 പേര്‍ക്കാണ് വാഗ്ദാന പത്രിക കൈമാറിയത്.
Comments