രാജ്യത്ത് 11 സംസ്ഥാനങ്ങളിലെ 24 നഗരങ്ങളിലായി 80 ക്ലിനിക്കുകളാണ് ആന്‍വി സൊല്യൂഷന്‍സിനുള്ളത്. കേരളത്തിലെ ആദ്യ ക്ലിനിക്കാണ് കടവന്ത്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
കൊച്ചി : ശ്രവണ ചികില്‍സാ രംഗത്തെ പ്രമുഖരായ ആന്‍വി സൊലുഷന്‍സ് ഹിയറിംഗ് ക്ലിനിക്ക് ഡബ്ല്യുഎസ് ഓഡിയോളജിയുടെ കീഴിലുള്ള പ്രമുഖ ബ്രാന്‍ഡായ സിഗ്‌നിയയുടെ സഹകരണത്തോടെ കൊച്ചി കടവന്ത്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കൊച്ചി സെന്ററിന്റെ ഉദ്ഘാടനം ആന്‍വി സൊലുഷന്‍സ് ഹിയറിംഗ് ക്ലിനിക്ക് മാര്‍ക്കറ്റിംഗ് ഹെഡ് പരാഗ് ബി. ഷാ, ചീഫ് ബിസിനസ് ഓഫിസര്‍ സെയ്ന്‍ അല്‍വി, സിഗ്‌നിയ ഏരിയ സെയില്‍സ് മാനേജര്‍ എസ്. അന്‍വര്‍ഷാ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. രാജ്യത്ത് 11 സംസ്ഥാനങ്ങളിലെ 24 നഗരങ്ങളിലായി 80 ക്ലിനിക്കുകളാണ് ആന്‍വി സൊല്യൂഷന്‍സിനുള്ളത്. കേരളത്തിലെ ആദ്യ ക്ലിനിക്കാണ് കടവന്ത്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ഓഡിയോമെട്രി, ടിമ്പാനോമെട്രി ഉള്‍പ്പെടെയുള്ള സമഗ്രമായ ഓഡിയോളജിക്കല്‍ സേവനങ്ങളും, ശ്രവണസഹായി ട്രയല്‍, ഫിറ്റിംഗ്, പ്രോഗ്രാമിംഗ്, സര്‍വീസിംഗ് തുടങ്ങിയ പ്രത്യേക സേവനങ്ങളും അനുബന്ധ ഉപകരണങ്ങളും പുതിയ ക്ലിനിക്കില്‍ ലഭ്യമാകും. ഏതു പ്രായത്തിലുള്ളവര്‍ക്കും കേള്‍വിയുമായി ബന്ധപ്പെട്ട് അവരുടെ വ്യത്യസ്തമായ ആവശ്യങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ അതിനൂതനമായ ശ്രവണ പരിഹാരമാര്‍ഗ്ഗങ്ങള്‍ പകര്‍ന്നു നല്‍കാനുള്ള ദൗത്യത്തിന്റെ സുപ്രധാനമായ ചുവടുവെയ്പ്പാണ് കടവന്ത്രയിലെ പുതിയ ശ്രവണ സഹായ കേന്ദ്രമെന്ന് ആന്‍വി സൊലുഷന്‍സ് ഹിയറിംഗ് ക്ലിനിക്ക് ചീഫ് ബിസിനസ് ഓഫിസര്‍ സെയ്ന്‍ ആല്‍വി പറഞ്ഞു.
സിഗ്‌നിയയുടെ വിപുലമായ ഉല്‍പ്പന്ന ശ്രേണിയില്‍ ഏറ്റവും മികച്ചതും, പൂര്‍ണ്ണമായും റീചാര്‍ജ് ചെയ്യാവുന്നതുമായ ശ്രവണ സഹായികള്‍ ലഭ്യമാകുന്നതോടെ മികച്ച രീതിയിലുള്ള രോഗീപരിചരണം ഉറപ്പാക്കാനും സാധിക്കുമെന്ന് ആന്‍വി സൊലുഷന്‍സ് ഹിയറിംഗ് ക്ലിനിക്ക് മാര്‍ക്കറ്റിംഗ് ഹെഡ് പരാഗ് ബി. ഷാ പറഞ്ഞു. ശ്രവണ സഹായ ഉപകരണങ്ങളുടെ റീചാര്‍ജ്ജബിലിറ്റി, കണക്ടിവിറ്റി, സംഭാഷണ വ്യക്തത എന്നിവയിലടക്കം ആധുനികതയില്‍ ഊന്നിയുള്ള പ്രതിബദ്ധതയാണ് സിഗ്‌നിയയെ മുന്നില്‍ നിര്‍ത്തുന്നതെന്ന് സിഗ്‌നിയ ഏരിയ സെയില്‍സ് മാനേജര്‍ എസ്. അന്‍വര്‍ഷാ പറഞ്ഞു.
Comments