അടുത്ത വർഷത്തിൻറെ ആദ്യഭാഗത്തോടുകൂടി ജമ്മുവിലെ ആധുനിക നിർമ്മാണ കേന്ദ്രം പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്വാൻടെക് വീൽസ് സ്ഥാപകനായ ജെസ്നീത് സിംഗ് പറഞ്ഞു. വിപണിയിൽ ആദ്യമായി എലമെൻറ് പെയ്ൻറിംഗ് സാങ്കേതികവിദ്യയും കമ്പനി അവതരിപ്പിക്കും.
കാർ അനുബന്ധ ഉല്പന്ന വിപണിയിലെ രാജ്യത്തെ പ്രമുഖ സ്ഥാപനമായ അഡ്വാൻടെക് വീൽസ് ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തുന്നതിനായി മാർക്കറ്റിംങ്ങിലും സാങ്കേതികവിദ്യയിലും നവീന പദ്ധതികൾ അവതരിപ്പിച്ചു.
ഹൈ ഓൺ വീൽസ്, ഫ്ലോട്ടിംഗ് വീൽ കപ്പ്, എലമെൻറ് പെയ്ൻറിംഗ്, ഓർഗനൈസ്ഡ് റിയാലിറ്റി എന്നിവയാണ് പുതിയ സംരംഭങ്ങൾ. ഗുണമേൻമയും ദീർഘകാലം ഈട് നിൽക്കുന്നതുമായ പ്രീമിയം ഫ്ളോ ഫോർജ്ഡ് അലോയ് വീലുകൾ ഉടനെ വിപണിയിൽ എത്തും. 16 മുതൽ 22 ഇഞ്ച് വരെ വലുപ്പത്തിൽ വൈവിധ്യവും സമഗ്രവുമായ മൂന്ന് ഡിസൈനുകളിലാണ് ഇവ നിർമ്മിക്കുന്നത്.
കമ്പനിയുടെ www.advantecwheels.com ലൂടെ ഓൺലൈനായി രാജ്യത്തെമ്പാടുമുള്ള ഉപഭോക്താക്കൾക്കും വിതരണക്കാർക്കും നേരിട്ട് ഇവ എത്തിക്കുന്നതാണ്. വാഹനങ്ങളുടെ ടയറുകൾ, വീലുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന വീഡിയോ ട്യൂട്ടോറിയലും തയ്യാറാക്കിയിട്ടുണ്ട്.
അടുത്ത വർഷത്തിൻറെ ആദ്യഭാഗത്തോടുകൂടി ജമ്മുവിലെ ആധുനിക നിർമ്മാണ കേന്ദ്രം പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്വാൻടെക് വീൽസ് സ്ഥാപകനായ ജെസ്നീത് സിംഗ് പറഞ്ഞു. വിപണിയിൽ ആദ്യമായി എലമെൻറ് പെയ്ൻറിംഗ് സാങ്കേതികവിദ്യയും കമ്പനി അവതരിപ്പിക്കും. ഓരോരുത്തരുടേയും താല്പര്യത്തിനനുസരിച്ച് വ്യത്യസ്തമായ 25 ഓളം ഡിസൈനുകളിലും ഫിനിഷുകളിലും വീൽ ഒരുക്കാൻ എലമെൻറ് പെയ്ൻറിംഗ് വഴി സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു
Comments